Monday, November 17, 2008

ഒരു മഹാന്റ്റെ ഓര്‍മ്മക്കായി

പൂക്കള്‍ വാടി കൊഴിഞ്ഞുപോയി പകല്‍ പോയി ചുണ്ടുകളില്‍

പൂത്തുലയും ചെംപവിഴ ചിരിയുമായി

പുതു തളിര്‍ പൂം പദങ്ങള്‍ വെച്ചു സന്ധ്യ വരികയായീ........



പോയ് പലരും തണലെനിക്കേകിയോരും തൊഴരൂമി

പോര്‍നിലത്തെ പൊടിയുമായി തളര്‍ന്നു മങ്ങി........

ഓര്‍മകളില്‍ ഇല്ല കണ്ണീര്‍ പുരളാത്ത രാത്രി ഒന്നും........

ഓതിടുവാന്‍ അരുതാത്തൊരഗ്നിയും പേറി ,

ഒരു ദിനം പോകും ഞാനും ഒരു മുഗ്ദ്ധ മറവിയായീ........



------------------

മുറ്റത്ത്‌ വന്നൊരു കള്ളി

മുല്ല മൊട്ടുകള്‍ കിള്ളി

കവിളത്ത് ഞാനൊന്ന് നുള്ളി

കരയാന്‍ തുടങ്ങി പുള്ളി



In fond remembrence of my grand father who was a great poet. For him I dedicate these lines he wrote, which still remain faded as his memmory. The dots since they are not in sequence, but for the lines which I remember so clearly.

3 comments:

സുല്‍ |Sul said...

മുറ്റത്ത്‌ വന്നൊരു കള്ളി
മുല്ല മൊട്ടുകള്‍ കിള്ളി
കവിളത്ത് ഞാനൊന്ന് നുള്ളി
കരയാന്‍ തുടങ്ങി പുള്ളി

കൊള്ളാലൊ

-സുല്‍

വിഷം said...

എന്ത് ചെയ്യാനാ സുല്‍ , കൊള്ളാമെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഒന്നും വെളിച്ചം കണ്ടില്ല. ഒരു നാള്‍ ഉള്ളതൊക്കെ ഒന്നു അടുക്കി പെറുക്കി പ്രസിദ്ധീകരിക്കണം എന്നുണ്ട്.

Unknown said...

ഓര്‍മകളില്‍ ഇല്ല കണ്ണീര്‍ പുരളാത്ത രാത്രി ഒന്നും........

ഓതിടുവാന്‍ അരുതാത്തൊരഗ്നിയും പേറി ,

ഒരു ദിനം പോകും ഞാനും ഒരു മുഗ്ദ്ധ മറവിയായീ........
കൊള്ളാം നല്ല വരികൾ