Tuesday, December 16, 2008

രാപ്പാടീ...... കേഴുന്നുവോ.......

രചന :ഡോ. മുഹമ്മദ് ഫൈസി

ചെസ്റ്റ് സ്പെഷ്യലിസ്റ്റ്, റിയാദ്.



ഷേവ് ചെയ്ത് കുളിച്ച് വൃത്തിയായി - ചിലര്‍ യൂണിഫോം ധരിച്ചിരിക്കും - അയല്‍പക്കങ്ങളില്‍ നിന്നും ഫാക്ടിലേക്കും കളമശ്ശേരി - ഏലൂര്‍ മേഖലയിലെ മറ്റു വ്യവസായ ശാലകളിലേക്കും രാത്രി ഡ്യൂട്ടിക്ക് പോകുന്നത് ചെറുപ്പത്തില്‍ സ്ഥിരം കാഴ്ച ആയിരുന്നു. പോക്കറ്റില്‍ വേണ്ടത്ര ബീഡി ഉണ്ടോ എന്നുറപ്പ് വരുത്തി, തെര്‍മോ ഫ്ലാസ്കില്‍ കട്ടന്‍ ചായ നിറച്ചു, ചിലപ്പോള്‍ കാത്തു നില്‍കുന്ന ഭാര്യയുടെ കവിളില്‍ കരാറ് പോലൊരു ഉമ്മ കൊടുത്തു - മക്കള്‍ അപ്പോഴേക്കും ഉറക്കം പിടിച്ചിട്ടുണ്ടാവും - യാത്രാ മോഴിയൊന്നും ഉരിയാടെതെയുള്ള ആ പോക്ക് കൌതുകം ഉണര്‍ത്തിയിരുന്നു.



ഹൗസ് സര്‍ജന്‍സി കാലം, നഴ്സിംഗ് സ്റ്റാഫിനോട് കളിയാക്കി ചോദിക്കുമായിരുന്നു: സിസ്റ്റര്‍ക്ക് രാത്രി നൈറ്റാ?. ഹ്രദയാ വര്‍ജകമായ മറ്റൊരു കാഴ്ചയുണ്ട്: ഡ്യുട്ടി മാറുന്ന വേളയില്‍ ജോലി ക്ഷീണവും മുഷിച്ചിലും മറന്നു മന്ദഹാസം പരക്കുന്ന മുഖങ്ങള്‍ , അടുത്ത ഷിഫ്റ്റിനു ഉടയാത്ത വസ്ത്രങ്ങളില്‍ ഊര്‍ജസ്വലരായി എത്തുന്ന പകരക്കാര്‍ക്ക് ചാര്‍ജ് കൈമാറുന്ന നിമിഷങ്ങള്‍. ഞങ്ങള്‍ അതിന് "കുടമാറ്റം" എന്ന് ഓമനപ്പേരിട്ടു. പൈലറ്റുമാരും, ഫ്ലൈറ്റ് അസിസ്റ്റന്റ്റുമാരും ഹോസ്റ്റസുകളും ആകര്‍ഷകങ്ങളായ ഉടയാടകള്‍ അണിഞ്ഞു പ്രസന്നവദരരായി ചടുലമായ ചുവടുകള്‍ വെച്ചു പോകുന്ന കാഴ്ചയെപ്പറ്റി പ്രവാസികളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ.



പക്ഷെ ഇതെല്ലാം കേവലം ലോലമായ കാല്പനികമായ പുറം കാഴ്ചയാണ്. പകല്‍ ജോലി തീര്‍ത്തു ക്ഷീണിച്ചു മടങ്ങുന്നവരെപ്പോലെയല്ല രാത്രി ജോലി കഴിഞ്ഞു പ്രഭാതത്തിലേക്ക്‌ ഇറങ്ങി വരുന്നവര്‍. ഉറക്കം കെടുത്തിക്കളഞ്ഞ കണ്ണുകളുമായി തളര്‍ന്ന കാലുകളില്‍ തെന്നി നീങ്ങുന്നവര്‍. യഥാര്‍ത്ഥ കാഴ്ചകള്‍ ഇവരെ പിന്തുടര്‍ന്നാലാണ് അറിയാന്‍ കഴിയുക. രാത്രി ജോലിക്കും മറ്റും ഷിഫ്റ്റ് വര്‍ക്ക് എന്ന് പറയുന്നതില്‍നിന്നു തന്നെ, സ്വാഭാവിക ജോലി സമയത്തില്‍ നിന്നും തെറ്റിച്ചു മാറ്റി ജോലി ചെയ്യുക എന്നാണല്ലൊ. ഇത്തരം രാത്രി ജോലിക്കാരെ നമുക്കു രാപ്പടികളെന്നോ രാപ്പക്ഷികള്‍ എന്നോ വിളിക്കാം.



മനുഷ്യ ജീവിതം "രാപ്പകല്‍താള" ത്തിനൊത്ത് ആണ് തുള്ളുന്നത്. അല്ലായിരുന്നെങ്കില്‍ തോന്നുമ്പോള്‍ ഉറങ്ങാന്‍ കഴിയുന്ന പകലിനെ ആശ്രയിച്ചു കഴിയാത്ത ഒരു മനുഷ്യ സമൂഹം ഇവിടെ ഉണ്ടാകുമായിരുന്നു. (നിര്‍)ഭാഗ്യവശാല്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഹോമോ സാപിയന്‍സ് എന്ന ജീവി പകല്‍ പണിയെടുക്കാനും രാത്രി ഉറങ്ങാനും സൃഷ്ടിക്കപ്പെട്ടതത്രേ. ("രാത്രിയെ നിനക്കു വസ്ത്രം പോലെ മറയാക്കിയതും, ഉറക്കത്തെ വിശ്രമാമാക്കിയതും പകലിനെ പുനരുദ്ധാനമാക്കിയതും അവിടുന്നത്രേ" . വിശുദ്ധ ഖുര്‍ ആന്‍ 25:47 ) .



പലരും രാത്രി ജോലിയുമായി പൊരുത്തപ്പെട്ടു പോകുന്നു എങ്കിലും അധികം പേരിലും ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു എന്നത് ഗൌരവമായ പഠനവും പരിഹാരവും അര്‍ഹിക്കുന്നു. ഉറക്കത്തിന്‍റെ താളവും ദൈര്‍ഖ്യവും തെറ്റുന്നത് മുതല്‍ ഗാര്‍ഹിക, സാമൂഹിക, വ്യാവസായിക, പൊതുജനാരോഗ്യ പ്രശ്നത്തോളം ഷിഫ്റ്റ് സമ്പ്രദായം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യ പ്രകൃതിയുടെ സ്വാഭാവിക താളം തെറ്റിക്കുന്ന രാത്രി ജോലി അവന്‍റെ മാനസികമായ ഉണര്‍വിനേയും ശ്രധയെയും മാത്രമല്ല ജോലിയെടുക്കുന്നതിലുള്ള മികവിനെയും അവനവന്‍റെ തന്നെയും, ജോലി സ്ഥലത്തെയും സുരക്ഷയെയും അങ്ങനെ സമൂഹത്തിന്‍റെ തന്നെ സുരക്ഷയെയും ആണ് ബാധിക്കുന്നത്.



രാത്രി ജോലിയും ഷിഫ്റ്റ് ജോലിയും എല്ലാം അപ്പോള്‍ സത്യം പറഞ്ഞാല്‍ പ്രകൃതി വിരുദ്ധ ഏര്‍പ്പാടാണെന്ന് കാണാം. ബഹിരാകാശത്തോ, പര്‍വത മുകളിലോ അല്ലെങ്കില്‍ ആഴിക്കടിയിലോ ജോലി ചെയ്യുന്നത് പ്രകൃതി വിരുദ്ധ "ഭൌതിക" പരിസ്ഥിതിയില്‍ ആണെന്ന പോലെ രാത്രി ജോലി ചെയ്യുന്നത് പ്രകൃതി വിരുദ്ധ "സമയ" പരിസ്ഥിതിയില്‍ ആണ്. വൈകുന്നേരങ്ങളിലും വാരാന്ദ്യങ്ങളിലും ജോലി ചെയ്യുന്നത് സാമൂഹിക കാഴ്ചപ്പാടില്‍ അസ്വഭാവികമാണ്, സാമൂഹ്യ വിരുദ്ധമാണ്.



സര്‍വലോക തൊഴിലാളികളില്‍ ഏകദേശം അഞ്ചിലൊന്ന് സാധാരണ 7 am - 6 pm എന്ന ജോലി സമയത്തിനും അപ്പുറത്തെ സമയം ജോലി ചെയ്യുന്ന രാപ്പാടികളാണ്. അല്പം അധിക വരുമാനം ഉദേശിച്ചു രണ്ട് ജോലി ചെയ്യുന്നവരുടെയും ഓവര്‍ ടൈം ചെയ്യുന്നവരുടെയും കണക്കുകള്‍ കൂടി ചേര്‍ത്താല്‍ നാലിലൊന്ന് എന്ന് പറയേണ്ടി വരും. ആഗോള വല്‍കരണം വരുന്നതിനു മുമ്പു തന്നെ, ആധുനിക ലോകത്ത് എല്ലാ സര്‍വീസ് മേഖലകളിലും ഇരുപത്തിനാല് മണിക്കൂര്‍ സേവനം ആവശ്യം വരുകയും കൊടുക്കുകയും ചെയ്തു വരികയാണ്. ഉത്പാദന രംഗത്ത് യന്ത്രങ്ങള്‍ക്കു മുടക്കുന്ന മുതല്‍ ലാഭകരം ആകണമെങ്കില്‍ ദിവസവും ഇരുപത്തിനാല് മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നെ മതിയാകൂ. പ്രൊഡകഷന്‍ ലൈന്‍ , റൌന്ഡ് ദ ക്ലോക്ക് സര്‍വീസ്, എന്തായാലും കൊള്ളാം കാര്യം ചെയ്തു തന്നിരിക്കണം - എന്നീ സ്ഥിതിവിശേഷങ്ങള്‍ പാതിരാ ജോലിക്കാരിലും സമൂഹത്തിലും ആരോഗ്യ രംഗത്തും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുക്കയാണ്.


അന്നം തേടാനും വീട് നോക്കാനും ഒരു ഫുള്‍ ടൈം ഗ്രിഹനാഥന്‍ എന്ന കുടുംബ സങ്കല്പവും പാടെ മാറിപ്പോയി. കുട്ടികളെ വളര്‍ത്തുവാനും വീട്ടുകാര്യങ്ങള്‍ നോക്കുവാനും ഷിഫ്റ്റ് വെച്ചു പാര്‍ട്ട് ടൈം ജോലിക്കാരെ നിയമിക്കേണ്ടി വരുന്ന കാലമാണിത് !! . ദമ്പതികള്‍ രണ്ടു പേരും ജോലിക്കാരാകുമ്പോള്‍ അടുത്ത തലമുറ അനാധമാവുകയാണ്. ദമ്പതികള്‍ രണ്ടു പേരും ജോലിക്കാരാകുകയും ഭാര്യ രാപ്പാടി ആകുകയും ആണെങ്കിലോ ? പാചകം, വീട് വൃത്തിയാക്കല്‍, കുട്ടികളെ വളര്‍ത്തല്‍ , എന്നീ ജോലികളുടെ ഏതാണ്ടെല്ലാ ഭാരവും വഹിക്കേണ്ടി വരുന്ന സ്ത്രീകള്‍ തകര്‍ന്നു പോയില്ലെങ്കിലെ അത്ഭുതമുള്ളു‌. ജനസംഖ്യപരമായി മധ്യ വയസ്കരും വൃദ്ധ ജനങ്ങളും കൂടി വരുന്നതാണ് മറ്റൊരു കാല മാറ്റം. ഷിഫ്റ്റ് സമ്പ്രദായവുമായി സമരസപ്പെടുവാന്‍ ഏറ്റവും ക്ലേശം ഇവര്‍ക്കാണല്ലോ.



പൈലട്ടുകളില്‍ നാസ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് ഹൃസ്വ ദൂര പറക്കലുകളില്‍ 85% പേരിലും എട്ടു മണിക്കൂറിന്റ്റെയും ദീര്‍ഘ ദൂര പറക്കലുകളില്‍ പതിനാറു മണിക്കൂറിന്റ്റെയും ഉറക്കം നഷ്ടപ്പെടുന്നതായാണ്. ട്രക്ക് - തീവണ്ടി ഡ്രൈവര്‍മാര്‍ , പോലീസുകാര്‍ , എമെര്‍ജന്‍സിയിലും രാത്രിയിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ നഴ്സുമാര്‍ എന്നിവരും ദിവസേന രണ്ടു മണിക്കൂര്‍ ഉറക്ക നഷ്ടം അനുഭവിക്കുന്നുണ്ട്. ഇങ്ങനെ ഓരോ അവസരങ്ങളിലും തുടര്‍ന്നും ഉറക്ക നഷ്ടം വരുമ്പോള്‍ ജോലിയിലെ ഉണര്‍വിലും ശ്രദ്ധയിലും അപാകതകള്‍ ഉണ്ടാകും. കായിക - മാനസിക പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്യും. ഒരു പഠനം കാണിക്കുന്നത് രണ്ടു മണിക്കൂര്‍ ഉറക്ക നഷ്ടം വരുന്നവര്‍ മൂന്നു കുപ്പി ബിയര്‍ കുടിച്ചവരെ പോലെ മയക്കം ബാധിച്ചവരും മനോ കായിക സമന്വയം നഷ്ടപ്പെട്ടവരും ആയിരിക്കും എന്നാണ്. 60 - 70 % പേരിലും നിദ്ര രോഗങ്ങളും ജോലി സമയത്തെ ഉറക്കം തൂങ്ങലും കണ്ടു വരുന്നു. ജോലി സമയത്തു ഉറങ്ങി പോയതിന്‍റെ തിക്താനുഭവങ്ങളാണ്‌ ത്രീ മൈല്‍ ഐലന്റിലെ ആണവ നിലയത്തിലെയും സ്പയ്സ് ഷട്ടില്‍ ചാലന്ജരുടെയും അപകടങ്ങള്‍ . മെഡിക്കല്‍ ട്രെയി്നികളില്‍ മുപ്പതു ശതമാനം പേര്‍ക്ക് ഉറക്ക ക്ഷീണം മൂലമുള്ള ശ്രദ്ധ കുറവ് സ്വയം അപകടം വരുത്തിവെക്കുന്നതിനു പുറമെ 19% രോഗികളില്‍ രോഗം വഷളാക്കുന്നതിനും കാരണം ആകുന്നുണ്ട്.



ഉറക്കത്തിന്‍റെ പ്രശ്നങ്ങള്‍



പകല്‍ ജോലിക്കാരെ അപേക്ഷിച്ച് പാതിരാ പക്ഷികള്‍ക്ക് ആഴ്ചയില്‍ പത്തു മണിക്കൂറെങ്കിലും കുറവാണ് ഉറക്കം. "രാപ്പകല്‍താളം" തെറ്റുന്നതോടെ പ്രശനങ്ങള്‍ തുടങ്ങുന്നു. പകല്‍ നേരം പകരം ഉറങ്ങാന്‍ കിടന്നാല്‍ പ്രയാസങ്ങള്‍ അനവധിയാണ്. മുറിക്കകത്തും പുറത്തുമുള്ള ശബ്ദങ്ങളും വെളിച്ചവും പ്രതികൂലമാണ്. വീട്ടുകാര്‍ കരുതലുള്ളവരായാലും ബാഹ്യ ലോകം കനിയണമെന്നില്ല. ഉദാഹരണത്തിന് ഒരു പകല്‍തൊഴിലാളിയെ രാത്രി രണ്ടു മണിക്ക് ഫോണ്‍ ചെയ്യുവാന്‍ ആരും മടിക്കും, എന്നാല്‍ പാവം രാപ്പാടി ഉറങ്ങുന്ന ഉച്ചക്ക് രണ്ടു മണിക്ക് അവളെ / അവനെ വിളിച്ചുപദ്രവിക്കരുതെന്നു ആരും കരുതുകയില്ല. കൂടാതെ കുട്ടികളുടെ മേല്‍നോട്ടം, ഷോപ്പിങ്ങ്, വീട്ടുകാര്യം, നാട്ടുകാര്യം ഇവയെല്ലാം ഉറക്കത്തെ ചിന്നഭിന്നമാക്കികളയുന്നു. ഒട്ടും "ഉറക്കത്തെളിച്ചം" കിട്ടാതെയാണ് അടുത്ത ഡ്യുട്ടിക്കു പോകുന്നത്. ജോലി സ്ഥലത്തും, ജോലി കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് വണ്ടി ഓടിച്ചുപോകുന്നവരിലും അപകട സാദധ്യതക്ക് വേറെ കാരണം വേണോ ? .



ഗാര്‍ഹിക - സാമൂഹിക പ്രശ്നങ്ങള്‍


ഉറക്ക പ്രശനം "മരുന്നും മന്ത്രവുമായി" തല്‍കാലം പരിഹരിച്ചാല്‍ തന്നെയും അവരുടെ ഗാര്‍ഹിക സാമൂഹിക ജീവിതം താളം തെറ്റി തന്നെയാണ് ഓടുക. സ്ത്രീകളില്‍ പ്രതീക്ഷപ്പെടുന്ന ഗാര്‍ഹിക ചുമതലകള്‍ അവള്‍ക്കു താങ്ങാന്‍ ആവുകയില്ലെന്നും അതവളെ തകര്‍ത്തു കളയുകയും ചെയ്യുമെന്ന് നേരെത്തെ സൂചിപ്പിച്ചുവല്ലോ. സമാനമായ പ്രശ്നം പുരുഷനും ഉണ്ട്. ഭര്‍ത്താവും ഗ്രിഹനാഥനും എന്ന റോള്‍ രാത്രി ജോലിയോടൊപ്പം കൊണ്ടു പോകുവാന്‍ അയാള്‍ പ്രയാസപ്പെടും. ലൈംഗിക പങ്കാളി, സംരക്ഷക - സഹായി, സാമൂഹ്യ പങ്കാളി എന്നീ ഭര്‍ത്താവിന്‍റെ മു‌ന്നു രൂപവും വികലമാകുന്നു. 57% വിവാഹ മോചാനങ്ങള്‍ ഇങ്ങനെ ഉണ്ടാകുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. ചില കേസുകളില്‍ ലൈങ്കിക കാരണങ്ങള്‍ മാത്രം ആണ് പ്രതിയെങ്കിലും, അവശ്യ സമയത്തു ആശ്വാസമായി ഇണയുടെ അടുത്ത് ഉണ്ടാകുന്നില്ല എന്ന കാരണം തന്നെ പ്രധാനം. ലൈങ്കിക ബന്ധം നടത്തുന്ന വേളകളുടെ പ്രശ്നത്തേക്കാള്‍ ഏറെ ഒരിണയുടെ എല്ലാ രാത്രിയിലുമുള്ള ഏകാന്തതയുടെയും സുരക്ഷിതത്വം ഇല്ലായ്മയുടെയും കയ്പ് നീരാണ് കുടുംബ ജീവിതം കുട്ടിച്ചോറാക്കുന്നത്.



പൊട്ടിത്തകര്‍ന്ന കുടുംബ ജീവിതത്തിനു പുറമെ രാപ്പടികള്‍ക്ക് സാമൂഹ്യമായ ഒറ്റപ്പെടലും അനുഭവിക്കേണ്ടി വരുന്നു. അയല്പക്കവുമായോ സാമൂഹിക സാമുദായിക സംഘടനകളുമായൊ അവരുടെ ബന്ധങ്ങള്‍ മുറിഞ്ഞു പോകുന്നു. സൌഹൃദങ്ങള്‍ പങ്കു വെക്കുന്ന സായാഹ്നങളും വാരാന്ദ്യങ്ങളും അന്യമാകുന്നു. വൈകല്യമുള്ളവനെ പുറം ലോകം കാണാന്‍ അനുവദിക്കാതെ മുറിയില്‍ അടച്ചു പൂട്ടുന്നപോലെയാണിത്. ക്രമേണ ഇവരില്‍ ഉദര രോഗങ്ങള്‍ , വിഷാദ രോഗങ്ങള്‍, ഹൃദ് രോഗങ്ങള്‍ , കാന്‍സര്‍ എന്നീ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു.



ഇവ്വിധം സങ്കീര്‍ണമായ ഇവരിലെ ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങളെ വളരെ വിശാലമായ കാഴ്ചപ്പാടില്‍ വേണം സമീപിക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും. രാത്രി ജോലിക്കാരിലും അവരുടെ തൊഴിലുടമകളിലും ബന്ധുക്കളിലും ബോധവല്‍ക്കരണം ആവശ്യമാണ്‌. മധ്യ വയസ്കര്‍ ഗാര്‍ഹിക ചുമതലകള്‍ അധികം ഉള്ളവര്‍ , ഉദര രോഗങ്ങള്‍ , നിദ്രാ രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, ലഹരി ഉപയോഗിക്കുന്നവര്‍, പ്രമേഹം, ചുഴലി, ഹൃദ്രോഗം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ രാത്രിഷിഫ്റ്റ് എടുക്കരുത്, എടുപ്പിക്കുകയും അരുത്. അധിക വരുമാനത്തിനായി ദിവസേന രണ്ടു ഷിഫ്റ്റില്‍ ഏര്‍പ്പെടുന്നതും നിരുല്സാഹപ്പെടുത്തണം.



രാത്രി ജോലി മൂലമുള്ള ഉറക്ക കുറവിന് ഡോക്ടറുടെ നിര്‍ദേശാനുസരണം കുറഞ്ഞ കാലത്തേക്ക് ഉറക്ക ഗുളികകള്‍ ഉപകരിച്ചേക്കും. ഉറക്ക ഗുളികകള്‍ ശീലമാവുന്നതിന്‍്റ്റെയും മറ്റു പാര്‍ശ്വ ഫലങ്ങളെ കുറിച്ചും ബോധനം വേണം. പുലരിയില്‍ മടങ്ങുമ്പോള്‍ കറുത്ത കണ്ണട ധരിക്കുന്നത് ഉറക്കം വേഗം വരാന്‍ സഹായിക്കും. മടക്ക യാത്രയില്‍ സ്വയം വണ്ടി ഓടിക്കാതിരിക്കുക. വീട്ടില്‍ തടസ്സം ഒന്നും ഇല്ലാതെ പകല്‍ ഉറങ്ങുന്നതിനു വീട്ടുകാരും ബന്ധുക്കളും അയല്‍പക്കക്കാരും സാഹചര്യം ഒരുക്കേണ്ട്താണ്.



വ്യവസായികള്‍ ഇവരുടെ പ്രശ്നങ്ങളെ കുറിച്ചു ബോധവാന്മാര്‍ ആവുകയും സ്ഥാപനങ്ങളില്‍ അതനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ക്ക് തയ്യാറാവുകയും വേണം. ആവശ്യം പോലെ ജീവനക്കാരെ നിയമിക്കുക, അടുപ്പിച്ചുള്ള ഡ്യുട്ടികള്‍ക്ക് ശേഷം ദിവസങ്ങളോളം ഓഫ് നല്‍കുക, ജോലിക്കിടയില്‍ "പൂച്ച ഉറക്കത്തിനു" സൗകര്യം ചെയ്യുക എന്ന് തുടങ്ങി പൊട്ടന്‍ഷ്യല്‍ റിസ്ക് റിഡക്ഷന്‍ മാനേജമെന്റ്റിന്റ്റെ നവീന രീതികള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.



സര്‍വലോക തൊഴി്ലാളികള്‍ക്ക് "കാക്കത്തൊളളായിരം" സംഘടനകള്‍ ഉണ്ടല്ലോ. സാര്‍ഥകമായ പലതും ഈ മേഖലയില്‍ അവര്‍ക്കും ചെയ്യാന്‍ കഴിയും. വൈകല്യമുള്ളവര്‍ക്ക് വ്യക്തിയും സമൂഹവും നല്‍കുന്ന പരിചരണവും പരിഗണനയും പോലെ തന്നെ ഇവരുടെ കാര്യത്തിലും വേണ്ടതല്ലേ ? ലോകത്തിന്‍റെ സുഖ നിദ്രക്കു ഈ രാപ്പാടികളുടെ താരാട്ട് നല്‍കുന്ന വിലയേറിയ പങ്കു മറന്നു കൂടാ.



" കാട്ടന്തി മുല്ലേ കാട്ടന്തി മുല്ലേ,
പുഞ്ചിരി തൂകാതെ നില്കുവതെന്തേ
ചന്ദ്രിക ചാറില്‍ മുങ്ങുന്നു ലോകം
.......................കാണാത്തതെന്തെ? "

Monday, November 17, 2008

ഒരു മഹാന്റ്റെ ഓര്‍മ്മക്കായി

പൂക്കള്‍ വാടി കൊഴിഞ്ഞുപോയി പകല്‍ പോയി ചുണ്ടുകളില്‍

പൂത്തുലയും ചെംപവിഴ ചിരിയുമായി

പുതു തളിര്‍ പൂം പദങ്ങള്‍ വെച്ചു സന്ധ്യ വരികയായീ........



പോയ് പലരും തണലെനിക്കേകിയോരും തൊഴരൂമി

പോര്‍നിലത്തെ പൊടിയുമായി തളര്‍ന്നു മങ്ങി........

ഓര്‍മകളില്‍ ഇല്ല കണ്ണീര്‍ പുരളാത്ത രാത്രി ഒന്നും........

ഓതിടുവാന്‍ അരുതാത്തൊരഗ്നിയും പേറി ,

ഒരു ദിനം പോകും ഞാനും ഒരു മുഗ്ദ്ധ മറവിയായീ........



------------------

മുറ്റത്ത്‌ വന്നൊരു കള്ളി

മുല്ല മൊട്ടുകള്‍ കിള്ളി

കവിളത്ത് ഞാനൊന്ന് നുള്ളി

കരയാന്‍ തുടങ്ങി പുള്ളി



In fond remembrence of my grand father who was a great poet. For him I dedicate these lines he wrote, which still remain faded as his memmory. The dots since they are not in sequence, but for the lines which I remember so clearly.

Sunday, November 16, 2008

സൗദി അറേബ്യ - മരുഭൂവിലെ മരപ്പച്ച

ചിത്രങ്ങളിലൂടെ ഒരു യാത്ര. ഭാഗം 3.



Rijal Alma'a - Traditional House




Same as above


Abha - Antiques



Preparation of Traditional Arabic Coffee



Same as above


Abha - Mountains



Sand Dunes 1



Sand Dunes 2

I get it.......thank you. I will stop posting pictures for a while. The rest in this series will be up some time later.





സൗദി അറേബ്യ - മരുഭൂവിലെ മരപ്പച്ച

ചിത്രങ്ങളിലൂടെ ഒരു യാത്ര. ഭാഗം 2.




Dheira Fort - Back Yard






Date Farm - Behind Dheira





Typical Rich Man's House



Water Tank - Riyadh




Date Farm






സൗദി അറേബ്യ - മരുഭൂവിലെ മരപ്പച്ച

ചിത്രങ്ങളിലൂടെ ഒരു യാത്ര.
റിയാദ് - ഭാഗം 1.


Faisaliah Tower


Kingdom Tower



Traditional Majlis

Wadi Laban

Hanging Bridge



Rock Caves



ആനപ്പപ്പന്‍

പപ്പന്‍ വീര ശൂര പരാക്രമി ആയിരുന്നു. നാട്ടില്‍ പപ്പേട്ടനെ കുറിച്ചു അറിയാത്തവര്‍ വിരളം. വെറുതെ പപ്പേട്ടന്‍ എന്ന് പറഞ്ഞാല്‍ ആരും അറിയില്ല. "ആനപ്പപ്പന്‍" എന്ന് പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ വരെ അറിയും. അത്ഭുതമെന്തെന്നാല്‍ പപ്പേട്ടന്‍ മരിച്ചിട്ട് ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും ആനപ്പപ്പന്‍ എന്നും എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. അതിന് കാരണവും ഉണ്ട്.

1976 ലാണ് കഥ. സ്ഥലം പപ്പനെ സ്വന്തം നാടായ കൂറ്റനാട്. ഭഗവതി ക്ഷേത്രത്തില്‍ ഉല്‍സവം. ഉല്‍സവം കാണാന്‍ എത്തിയ പപ്പേട്ടന്‍ കറങ്ങി തിരിഞ്ഞു ആനകളെ പൂട്ടിയ ഇടത്തെത്തി. ഏതാനും ആനകളുടെ ഇടയില്‍ ഒരു ആന മാത്രം കാല് പൊക്കി നില്ക്കുന്നു. ഈ ആന എന്താ സന്യാസം വല്ലതും ചെയ്യുവാണോ ?
പപ്പേട്ടന്‍ ചിന്തിച്ചു. ഇടയ്ക്കിടെ തല ആട്ടുകയും അമറുകയും ചെയ്യുന്നുമുണ്ട്. പപ്പേട്ടനിലെ അന്വേഷി ഉണര്‍ന്നു.

ആനയുടെ അടുത്ത് എത്തിയ പപ്പേട്ടന്‍ ആനയെ ആകെമൊത്തം ഒന്നു നിരീക്ഷിച്ചു. പൊക്കി പിടിച്ചിരിക്കുന്ന കാലിന്‍റെ അടിയില്‍ നോക്കി. അവിടെ ഒരു കമ്പി കഷ്ണം തുളച്ചു കയറിയിരിക്കുന്നു. അതാണ്‌ കാര്യം.
പപ്പേട്ടന്‍ കമ്പി കഷ്ണം നീക്കി. മടിച്ചു മടിച്ചു ആന കാല്‍ നിലത്ത് ആദ്യം ഒന്നു വെച്ചു പിന്നെ ഒരു സ്റ്റെപ്പ് നടന്നു. എല്ലാം ഭംഗി. ആന തല ആട്ടുകയും പപ്പേട്ടനെ ഉരുമി നില്‍ക്കുകയും ചെയ്തു.പപ്പേട്ടനും
സന്തോഷിച്ചു, ആനയും സന്തോഷിച്ചു. ആന മുളംപട്ട തിന്നും പപ്പേട്ടന്‍ വെറും പട്ട കുടിച്ചും.

1986അതേ സ്ഥലം, അതേ ഉല്‍സവം, അതേ പപ്പേട്ടന്‍. കറങ്ങി തിരിഞ്ഞു പപ്പേട്ടന്‍ അന്നും വീണ്ടും ആനകളുടെ അടുത്തെത്തി. കൂട്ടത്തിലെ ഒരു ആന പപ്പേട്ടനെ കണ്ട പാടെ തല ആട്ടുകയും തുംബ്ബിക്കൈ പൊക്കി സലാം ചെയ്തു. പപ്പേട്ടന്‍ ഒന്നു സംശയിച്ചു. ആ പഴയ ആന തന്നെയാണോ ഈ ആന. പത്തു വര്‍ഷം കഴിഞ്ഞിട്ടും മറന്നിട്ടില്ല. ഈ ആനകളുടെ ഒരു ഓര്‍മശക്തി അപാരം തന്നെ !! പപ്പേട്ടന്‍ ഓടി ആനയുടെ അടുത്തെത്തി.
"എന്റെ കുട്ടാ നീയെന്നെ മറന്നില്ല അല്ലെ ?" അടുത്ത് നിന്നു ആനയെ പപ്പേട്ടന്‍ ഓമനിച്ചു, ഒന്നു തലോടി. ആന വീണ്ടും തലയാട്ടി, പിന്നെ ഒന്നമറി. അടുത്ത നിമിഷം പപ്പേട്ടനെ ആന തുമ്പിക്കൈ ചുറ്റി എടുത്തു പൊക്കി. നിലത്തൊരടി. കാലുകൊണ്ട്‌ ഒരു ചവിട്ട്.

അങ്ങനെ വെറും പപ്പന്‍ നാട്ടുകാരുടെ മറക്കാത്ത ആനപപ്പന്‍ ആയി മാറി.

Monday, July 14, 2008

ഒരു പ്രതിമ ത്രില്ലര്‍

ഒരു പ്രതിമ കൊണ്ട്‌ എന്തൊക്കെ അപകടം സംഭവിക്കാം ? ആരെയെങ്ങിലും എറിയാം, അടിക്കാം, താഴെ ഇട്ടു പൊട്ടിക്കാം, പട്ടിയെ പേടിപ്പിക്കാം എന്നൊക്കെ അല്ലാതെ പോലീസോ ജയില്‍വാസമോ എന്നൊക്കെ ഉള്ളത് അചിന്ത്യമായിരുന്നു. അങ്ങനെ അച്ചിന്ത്യമായത് സംഭവിച്ച കഥ:


കുറച്ചു മാസങ്ങള്‍ മുമ്പാണ് ആ മുടിഞ്ഞ പരസ്യം എന്റെ ഭാര്യ പത്രത്തില്‍ കണ്ടത്. " രാജസ്ഥാന്‍ കര കൌശല മേള - വന്‍ പിച്ച സോറി വമ്പിച്ച ആദായ വില്പന. പകുതിയില്‍ കുറഞ്ഞ വില മാത്രം" ഇങ്ങനെ ഒക്കയുള്ള മന്ത്ര ശക്തി അടങ്ങിയ വാക്കുകള്‍ കണ്ടപ്പോള്‍ മുതല്‍ എന്റെ ഭാര്യക്ക് ഇരിപ്പുറ്ക്കതായി. ഉടനെ
പോയെ പറ്റൂ. എന്ത് ചെയ്യാം ഭാര്യ അല്ലെ. "നിങ്ങള്‍ അല്ലെങ്ങിലും ഇങ്ങനാ , എന്റെ ഒരു ആവശ്യം വന്നാല്‍ വലിയ മടിയാ". സ്വന്തം കാര്യം സിന്ദാബാദ്". "അവനവന്റെ കാര്യത്തിനു പോകാന്‍ എന്തുല്സാഹമാ" , ഇങ്ങനെ ഉള്ള പരട്ട ഡയലോഗുകള്‍ കേട്ടു മടുത്തപ്പോള്‍ എന്റെ കഷ്ടകാലത്തിനു ഞാന്‍ പോകാന്‍ സമ്മതിച്ചു.ആ വഴിക്കും കുറച്ചു കാശ് പോകാനയിരിക്കും വിധി.



മേള ഗംഭീരമായിരുന്നു. പൂരത്തിന്ടെ തിരക്ക്. മിക്കതും സ്ത്രീജനം. കാഴ്ചകള്‍ കണ്ടു നടന്ന ഞങ്ങള്‍ ഒടുവില്‍ പ്ലാസ്റ്റ്ര്‍ ഓഫ് പാരീസിന്‍്റ്റെ പ്രതിമകള്‍ വില്‍ക്കുന്ന സ്റ്റാള്‍് കാണുകയും അവിടെ എന്തോ ഒന്നു എന്റെ ഭൈമിയെ ആകര്‍ഷിക്കുകയും ചെയ്തു. പല തരത്തിലും രൂപത്തിലും ഭാവത്തിലും ഒക്കെ പ്രതിമകള്‍ .
വെള്ളത്തിന്‍്റ്റെ കുടവുമായി നില്‍ക്കുന്നവ, കുടമില്ലാതെ നില്‍ക്കുന്നവ, മുകളിലേക്കൊ താഴേക്കോ ചൂണ്ടുന്നവ, കുനിഞവ, കുനിയാത്തവ അങ്ങനെ പല പോസുകളില്‍ പല റേന്ജില്‍് പ്രതിമകള്‍.



"ഇതൊന്നും കൊള്ളില്ല" ഞാന്‍ മൊഴിഞ്ഞു, "നമുക്കു അടുത്ത സ്റ്റാള്‍് നോക്കാം" അത് പറഞ്ഞതു കൊണ്ടാവാം വാമഭാഗത്തിന് ഉടനെ ഒരു പ്രതിമ വേണം. വാങ്ങി കൊടുക്കണം.



"കറുത്ത് കൂപ്പു കൈകളുമായി നില്ക്കുന്ന ഈ സാധനത്തിനെ തന്നെ വേണോ ?" ഞാന്‍ ചോദിച്ചു.



"ഇതു തന്നെ വേണം" വാങ്ങിക്കാതിരിക്കാന്‍ പറ്റുമോ ? ഇനി അത് മൂലം ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്തിട്ടു അവസാനം വിലപേശി മേടിച്ചു. 550 രൂപ. ആദായ വില തന്നെ.


വീട്ടില്‍ എത്തിയ ഉടനെ അവള്‍ അതിനെ മുന്‍ വശത്ത് തന്നെ പ്രതിഷ്ടിച്ചു. നാലാള്‍ കാണട്ടെ രാജസ്ഥാന്‍ കര കൌശലം. കണ്ടവരൊക്കെ മൂക്കത്ത്‌ വിരല്‍ വെച്ചു. ചെറിയ മൂക്കുള്ളവര്‍ ചുണ്ടില്‍ വിരല്‍ വെച്ചു. എല്ലാവര്ക്കും എന്തോ ഒരു "ഇത്" . നാണക്കേടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.



"എടി ഇനി ഇത് ഇവിടെ വെക്കേണ്ട" ഞാന്‍ പറഞ്ഞു.



ആരുടെ അടുത്ത് പറയാന്‍."അതൊക്കെ കുശുമ്പ് കൊണ്ട് നാട്ടുകാര്‍ പലതും പറയുന്നതല്ലേ,
ഇതിവിടെ തന്നെ ഇരിക്കും" തിരുവായ്ക്ക് എതിര്‍ വാ ഇല്ലാത്തതു കൊണ്ടു പ്രതിമ അവിടെ തന്നെ നിന്നു.

തല്ക്കാലം അതവിടെ നില്‍ക്കട്ടെ.



ഞങ്ങളുടെ അയല്‍ക്കാരന്‍ സദാനന്ദന്‍ ചേട്ടനിലാണ് ബാക്കി കഥ. അയല്ക്കാരില്ല എന്ന ഒരു കുറവ് ഒരിക്കലും തോന്നിപ്പിക്കാത്ത ഒരു പ്രത്യേക മനുഷ്യന്‍. സദാനന്ദന്‍ എന്നുള്ളത് വീട്ടുകാര്‍ ഓമനിച്ചിട്ട പേര്‍. നാട്ടുകാര്‍ അദ്ദേഹത്തെ സ്നേഹത്തോടെ 'ഒടക്ക് സദാനന്ദന്‍' എന്ന് വിളിച്ചിരുന്നു. ആരുടെ എന്ത് കാര്യത്തിലും തല ഇടുക, ആവശ്യമില്ലാതെ കേറി അഭിപ്രായം പറയുക, തല്ലു വാങ്ങി കൂട്ടുക ഇതൊക്കെ പുള്ളിയുടെ സ്ഥിരം പരിപാടി ആയിരുന്നു. പ്രത്യേകിച്ച് തൊഴില്‍ ഒന്നും ഇല്ലാതെ റിട്ടയര്‍ ആയി വീട്ടില്‍ ഇരിക്കുന്ന ഒടക്കിനു മറ്റുള്ളവരുടെ - വ്യക്തമായി പറഞ്ഞാല്‍ എന്റെ വീട്ടില്‍ എന്ത് നടക്കുന്നു - ഇതിനെ കുറിച്ചു അന്വേഷിക്കുക, പ്രബന്ദം തയ്യാറാക്കുക ഇതൊക്കെ ആയിരുന്നു മെയിന്‍ ഹോബി.


ഒരു വൈകുന്നേരം ഓഫീസില്‍ നിന്നു എത്തിയ ഞാനും ഭാര്യയും തമ്മില്‍ ഒന്നു പിണങ്ങി. അവള്‍ കടയില്‍ കണ്ട ഒരു സാരി വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞിരുന്നു. ചുമ്മാ അങ്ങോട്ടൊന്നു പോകുമ്പോളും ഇങ്ങോട്ടൊന്നു വരുമ്പോളും സാരി മേടിക്കാന്‍ എനിക്കിവിടെ നോട്ടടി യന്ത്രം ഒന്നും ഇല്ല .....അങ്ങനെ അങ്ങനെ തര്‍ക്കം മൂത്തപ്പോള്‍ ഞാന്‍ കുറച്ചു സ്വസ്ഥത കിട്ടട്ടെ എന്ന് കരുതി വീടിനു വെളിയിലേക്കിറങ്ങി. വേലിക്കരികില്‍ ചെവി വട്ടം പിടിച്ചുകൊണ്ടു ഒടക്ക്.



"എന്താ പ്രശ്നം" ഉടനെ അറിയണം എല്ലാം.



"ഏയ് ഒന്നുമില്ല " ഞാന്‍.



"അതല്ലല്ലോ എന്തോ കേട്ടല്ലോ" വിടാനുള്ള ഭാവമില്ല.



"ചില സമയത്തു പെണ്ണുങ്ങളുടെ ഒരു വാശി. കൊല്ലാന്‍ തോന്നുന്നു"


ഞാന്‍ പറഞ്ഞു. അധികം കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ അകത്തേക്ക് പോകുകയും ചെയ്തു. അന്ന് രാത്രി സദാനന്ദന്‍ ചേട്ടന്‍ കണ്ടതും കേട്ടതും:



- ഫോണ്‍ അടിക്കുന്നു

- "അമ്മേ" എന്നൊരു കരച്ചില്‍ - എന്റെ ഭാര്യയുടെ

- ഞാന്‍ വണ്ടി സ്റ്റാര്‍്ട്ട് ചെയ്തു എങ്ങോട്ടോ പോകുന്നു.

- വളരെ വൈകി ഞാന്‍ തിരിച്ചെത്തുന്നു.

- പ്ലാസ്റ്റിക് കവറില്‍ എന്തോ പൊതിഞ്ഞ് താങ്ങി കൊണ്ടുവരുന്നു

- വേലിക്കരികില്‍ ഒരു കുഴി തോണ്ടി ഞാന്‍ കൊണ്ടുവന്നത് മറവു ചെയ്യുന്നു.



അത്രയും ആയപ്പോള്‍ തന്നെ ഇരിപ്പുറക്കാതെ സദാനന്ദന്‍ ചേട്ടന്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി.



"ആരാ " ..."ആരാ അവിടെ" എന്നൊക്കെ മൊഴിഞ്ഞു.



രാത്രിയും ഒരു സംഭാഷണം വേണ്ട എന്ന് കരുതി ഞാന്‍ പെട്ടന്ന് തന്നെ വീട്ടിനകത്തേക്ക്‌ സ്കൂട്ട് ചെയ്തു.വീട്ടിനകത്തേക്ക്‌ പോയ സദാനന്ദന്‍ ചേട്ടന്‍ സ്വന്തം ഭാര്യയെ തട്ടി ഉണര്‍ത്തി:



"എടീ അപ്പുറത്ത് എന്തോ കുഴപ്പം ഉണ്ട്, എന്തൊക്കെയോ അരുതാത്തത് നടന്നിട്ടുണ്ട്"



"നിങ്ങള്‍ കിടന്നുരുങ്ങു മനുഷ്യാ, വേണ്ടാത്തതൊന്നും ആലോചിച്ചു കൂട്ടണ്ട"



"അല്ലെടീ എനിക്കുറപ്പാ"


അടുത്ത ദിവസം അതി രാവിലെ തന്നെ വാതിലില്‍ മുട്ട് കേട്ടു. പാല്‍ക്കാരന്‍ ആയിരിക്കും എന്ന് കരുതി ഇറങ്ങിയ എനിക്ക് തെറ്റി. ഒടക്ക് രാവിലെ ഒടക്കാനുള്ള ഭാവത്തിലാണ്. കൈയ്യില്‍ ഉമ്മിക്കരിയും പച്ചീര്‍ക്കിലും പിടിച്ച് ഇളിച്ചുകൊണ്ട്‌ , ദൈവമേ രാവിലത്തെ കണി മോശമാണല്ലോ, ഞാന്‍ ചിന്തിച്ചു.



സദാനന്ദന്‍ ചേട്ടന്റെ കണ്ണുകള്‍ എന്നിലേക്കും ഇന്നലെ മൂടിയ കുഴിയിലേക്കും മാറി മാറി പോകുന്നു. എന്തോ ഒരു സംശയം പോലെ.



ഒടക്ക് കാറി....ത്ഫു‌ു.



"എന്താ ചേട്ടാ ഒരു വിഷമം പോലെ" ഞാന്‍ ചോദിച്ചു.



"ഇന്നലെ ഇവിടെ എന്ത് നടന്നു" രാവിലെ തന്നെ ശല്യമായല്ലോ.



"എന്ത് നടക്കാന്‍, ഒന്നും നടന്നില്ല"



"അവിടെ എന്താ കുഴിച്ചു മൂടിയത്" മണ്ണ് മാന്തിയിടത് നോക്കി ഒടക്ക്.



"എന്തിനറിയണം" ഞാന്‍.



"എനിക്കെല്ലാം മനസ്സിലായി" എന്ന് പറഞ്ഞു ഒടക്ക് അടുത്ത ചോദ്യമെറിഞ്ഞു .



"മിനിയെവിടെ" എന്റെ ഭാര്യയെക്കുറിച്ചാണ്.



"അവളിവിടെ ഇല്ല"



"എവിടെ പോയി?"



"അവള്‍ അത്യാവശ്യമായി അവളുടെ അമ്മയുടെ വീട്ടില് ‍പോയി"



"തിരുവനന്തപുരതെക്കോ ?"



"അതെ"



"എപ്പോള്‍?"



"ഇന്നലെ രാത്രി"



"ഞാന്‍ കണ്ടില്ലല്ലോ "



"അങ്ങനെ ചേട്ടന്‍ കാണാതെ ഇവിടെ എന്തെല്ലാം നടക്കുന്നു"



"എങ്കില്‍ മിനിയെ ഒന്നു ഫോണില്‍ വിളിക്ക്"



"എന്തിന്"



"ഒന്നു സംസരിക്കാനാ"



" അത് പറ്റില്ല...അവളെ വിളിക്കണ്ട...ഉടനെ ഒന്നും വരുന്നില്ല എന്ന് പറഞ്ഞിരുന്നു"



"ഹാ ... അത് ശരിയാ" അര്‍ത്ഥവ്ത്തായി ഒടക്ക് എന്നെ ഒന്നു നോക്കി. പിന്നാക്കം മാറി ഒന്നു വീക്ഷിച്ചു. എന്നിട്ട് പതുക്കെ സ്വന്തം വീട്ടിലേക്ക് പോയി. ഹാവൂ....തല്‍ക്കാലത്തേക്ക് രക്ഷപെട്ടു.അല്പം കഴിഞ്ഞ് കാര്‍ കഴുകുന്ന ഞാന്‍ പിന്നില്‍ കാല്‍പെരുമാറ്റം കെട്ട് തിരിഞ്ഞപ്പോള്‍ ഒടക്ക് വീണ്ടും അവിടെ. മിണ്ടാതെ എല്ലാം
വീക്ഷിക്കുകയാണ്. അവിടെ നില്‍ക്കട്ടെ എന്ന് ഞാനും കരുതി. ഡിക്കി തുറന്നു തലേന്ന് മേടിച്ച വലിയ കീസ് കവര്‍ പുറ്ത്തെക്കിട്ടിട്ട് ഞാന്‍ ഡിക്കി കഴുകി തുടങ്ങി. മിണ്ടാതിരിക്കാന്‍ കഴിയില്ല ഒടക്കിനു
എന്ന് എനിക്ക് മനസ്സിലായി.



"ഈ വലിയ കീസ് എന്തിനാ ?"



" അത് വേസ്റ്റ് കളയാന്‍"



"ഇത്രയും വേസ്റ്റോ ?"ഞാന്‍ മിണ്ടാന്‍ പോയില്ല.



അപ്പോഴാണ് ഒടക്ക് അത് ശ്രദ്ധിച്ചത്. ഡിക്കി കഴുകി വരുന്ന വെള്ളത്തിന്‌ ചുവപ്പ് കളര്‍.



"ഹേ...ചോരയല്ലേ ഇത്?"



"അതെ"



"ഇതെങ്ങനെ...ചോര .....ഇവിടെ..."



എനിക്ക് ദേഷ്യം വന്നു. " അല്ല ചേട്ടനിപ്പോ എന്തൊക്കെ അറിയണം...വേറെ പണി ഒന്നും ഇല്ലേ....ഒന്നു പോയ്ക്കെ ഇവിടെനിന്നും"



"എനിക്കെല്ലാം മനസ്സിലായി......എടാ മഹപാപീ.....ദുഷ്ടാ........നീ ആ തങ്കപ്പെട്ട കൊച്ചിനെ കൊന്നു അല്ലെ!!"



"എന്ത് .....കൊന്നുന്നോ ??? ആര് .....ആരെ.....എന്താ ഇയളീപ്പറയുന്നത്. "



"ഇന്നലെ കൊല്ലും എന്ന് പറഞ്ഞപ്പോള്‍ ഒന്നും ഞാന്‍ നിനച്ചില്ല......നീ ഇത്ര പെട്ടന്ന് തന്നെ ഈ പണി പറ്റിച്ചൂന്ന്."



"ഇയാള്‍ എന്താ പറഞ്ഞതു....ഞാന്‍ എന്റെ ഭാര്യയെ കൊന്നൂന്നോ ?"



"എന്റെ മിനിമോളെ ഈ ദുഷ്ടന്‍ കൊന്നേ...!!!"എന്റെ ഭാര്യയെക്കുറിച്ച് എനിക്കില്ലാത്ത വിഷമം അയാളില്‍
കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. കോളറില്‍ പിടിച്ച് ഞാന്‍ അയാളെ പുറത്താക്കി.



"മേലാല്‍ അനാവശ്യം പറഞ്ഞുകൊണ്ട് ഈ വഴി വരരുത്‌".


ഒരു രണ്ടു മണിക്കൂര്‍ കഴിഞ്ഞുകാണും. കാളിംഗ് ബെല്‍ ചിലച്ചു. വാതില്തുറന്ന ഞാന്‍ ഞെട്ടി. നാല് പോലീസുകാര്‍.



"എന്താ സാര്‍ പ്രശ്നം"



ഇനി ഒടക്കിനെ കോളറില്‍ പിടിച്ചത് കേസായോ ?



"നിനക്കൊന്നും അറിയില്ല അല്ലേ...ഇങ്ങോട്ടിറങ്ങിവാടാ % &*& മോനേ.!!കോളറില്‍ പിടി വീണത്‌ ഇത്തവണ എനിക്കായിരുന്നു.



"എവിടെടാ നിന്റെ ഭാര്യ....സത്യം പറയണം.....എവിടെയാ നീ അവളെ കുഴിച്ചുമൂടിയത്????"



പോലീസേമാന്‍ പൊട്ടിത്തെറിച്ചു ഞാന്‍ ഞെട്ടിത്തരിച്ചു. ഇനി ഞാന്‍ അറിയാതെ എന്റെ ഭാര്യ മരിച്ചോ?.



"സാര്‍...എനിക്കൊന്നും മനസ്സിലാകുന്നില്ല"



"എല്ലാം നിനക്കു മനസ്സിലാക്കിത്തരാം...കേറടാ ജീപ്പില്‍" ജീപ്പ് നേരെ സ്റ്റേഷനിലേക്കും. ജീപ്പില്‍ ഒടക്കും ഞാനും.സ്റ്റേഷനില്‍ എത്തിയ ഉടനെ വിസ്താരം തുടങ്ങി.



"എങ്ങനെയാടാ നീ ഭാര്യയെ കൊന്നത്?...അടിച്ചോ ? കുത്തിയോ ?....."



"സത്യമായിട്ടും ഞാന്‍ ആരെയും കൊന്നിട്ടില്ല സാര്‍"



"കള്ളമാ സാറേ...ഇവന്‍ പറയുന്നതു കള്ളമാ" ഒടക്ക് ഇടയില്‍ ചാടി വീണു. പോലീസുകാരെക്കളും തിരക്ക് ഒടക്കിനാണന്ന് തോന്നി.



"ഇന്നലെ രാത്രി ആ പാവം കൊച്ച് "അമ്മേ " എന്ന് വിളിച്ചു കരയുന്നത് ഞാന്‍ കേട്ടതാ. അതും പോരാഞ്ഞ് ഇവന്‍ അതിനെ വെട്ടിനുറുക്കി കാറില്‍ എവിടെയോ കൊണ്ടുപോയി. രാവിലെ ഞാന്‍ വേസ്റ്റ് ബാഗും ഡിക്കിയിലെ ചോരയും കണ്ടതാ"



"സത്യമാണോടാ"



" അത് ....സാറേ.....പിന്നെ......ഞാന്‍... അത്...." എനിക്കുത്തരം മുട്ടി.



" എന്റെ പൊന്നു സാറേ ഇന്നലെ രാത്രി അവളുടെ വീട്ടില്‍ നിന്നും ഫോണ്‍ വന്നിരുന്നു. അവളുടെ അമ്മയ്ക്ക് തീരെ സുഖമില്ല . ഉടനെ ചെല്ലണം. അതാണ്‌ അവള്‍ 'അമ്മേ" എന്ന് നിലവിളിച്ചത്. അങ്ങനെ ഞാന്‍ രാത്രി തന്നെ അവളെ വീട്ടില്‍ കൊണ്ടാക്കി. അവളുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ ഞാന്‍ സാറിന് തരാം. സാറ് വിളിച്ചു നോക്കിക്കൊള്ളൂ. "



"അപ്പൊ ചോര..പറമ്പിലെ കുഴി ..ഇതൊക്കെ ?"



"അത് പിന്നെ അവള്‍ ഇല്ലാത്തതല്ലേ.., കൂട്ടുകാരുമായി ഒന്നു കൂടാം എന്ന് കരുതി നാല് കോഴിയെ അറുത്ത് മേടിച്ചിരുന്നു. വഴിയില്‍ വെച്ചു ബാഗ് പൊട്ടിയപ്പോള്‍ കീസ് മേടിച്ചു. കടയില്‍ ചെറിയ കീസ് ഇല്ലഞ്ഞതുകാരണം വലിയ വേസ്റ്റ് ബാഗുകള്‍ മേടിക്കേന്ടിയും വന്നു. പൊട്ടിയ കീസില്‍ നിന്നും ഒലിച്ച ചോരായ ഈ ചേട്ടന്‍ രാവിലെ കണ്ടത്"


"അപ്പോള്‍ സാറെന്താ കുഴിച്ചിട്ടത്? "



"സാര്‍ ഗതികേടിനു പറ്റിയതാ. ഒന്നിനും കൊള്ളില്ലാത്ത ഒരു പ്രതിമ എന്റെ ഭാര്യ രാജസ്ഥാന്‍ കര കൌശല മേളയില്‍നിന്നും വാങ്ങിയിരുന്നു. അവളില്ലാത്ത സമയം നോക്കി അത് കളയാം എന്ന് ആദ്യം വിചാരിച്ചു. എന്നാല്‍ അവള്‍ വന്നിട്ട് പ്രശ്നമായാലോ എന്ന് കരുതിയാണ് അത് കുഴിച്ചിട്ടത്. വേണമെങ്കില്‍ തിരിച്ചു
എടുക്കാമല്ലോ"




"ഠേ..........."




ഇത്തവണ അടി വീണത്‌ ഒടക്ക് സദാനന്ദന്‍ ചേട്ടനായിരുന്നു.

Saturday, July 12, 2008

10 ഫ്രീ ഫോട്ടോ എഡിറ്ററുകള്‍്

ഫോട്ടോ എഡിറ്റ് ചെയ്യാനും അവ കൂടുതല്‍ ഭംഗി ഉള്ളതാക്കാനും ഉപകരിക്കുന്ന 10 സൈറ്റുകള്‍.


www.picnik.com/



www.splashup.com/



http://a.viary.com/tools



www.photoshop.com/express



http://www.snipshot.com/



http://www.flauntr.com/



www.picresize.com/



http://pixenate.com/



http://fotoflexer.com/



www.phixr.com/


ഉപകരിക്കും എന്ന് കരുതുന്നു.

പരിഭാഷ

ചില ചിരി പരിഭാഷകള്‍


Life licked by stray dog

(ജീവിതം നായ നക്കി)



Whitening applied becomes white scars.

(വെളുക്കാന്‍ തേച്ചത് പാണ്ടായി)



When talking, hear. When given, eat.

(പറയുമ്പോള്‍ കേള്‍ക്കണം തരുമ്പോള്‍ തിന്നണം )



Give elephant, but not hope.

( ആന കൊടുത്താലും ആശ കൊടുക്കരുത് )



If Crow bath, become crane ??

(കാക്ക കുളിച്ചാല്‍ കൊക്ക് ആകുമൊ??)



If needed jackfruit on root grow.

(വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും )



Snake on fence on shoulder no put.

(വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു തോളില്‍ ഇടരുത്)



Onam come or Baby born, porridge for KORAN still in leaf.

(ഓണം വന്നാലും ഉണ്ണി പിറന്നാലും, കോരന് കഞ്ഞി കുമ്പിളില്‍ തന്നെ)



Own baby, for crow, golden baby.

(കാക്കക്ക് തന്‍ കുഞ്ഞു പൊന്കുഞ്ഞു)



Market fail Mother's back.

(അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ പുറത്തു)



Silent Cat Breaks Pot.

(മിണ്ടാ പൂച്ച കലം ഉടക്കും)



Sand leaning man took girl.

(മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി)



Centipede if put on mattress goes to garbage.

(അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാലും അത് പോകും കുപ്പക്കുഴിയില്‍)



Miser hold umbrella at midnight.

(അല്പന്‍ അര്‍ദ്ധ രാത്രിയിലും കൊട പിടിക്കും)



Foot wrong elephant will also fall.

(അടി തെറ്റിയാല്‍ ആനെയും വീഴും)



Friend of Eeenaampechi is TreeDog.

(ഈനാംപേച്ചിക്കു കൂട്ട് മരപ്പട്ടി)



In desert one Tree green.

(മരുഭുമിയില്‍ ഒരു മരുപച്ച)



Sitting to moan, dog's head, coconut fell.

(മോങ്ങാന്‍ ഇരുന്ന നായുടെ തലയില്‍ തേങ്ങ വീണു)



Different drop big water.

(പലതുള്ളി പെരുവെള്ളം)



Crane, how many ponds see??

(കൊക്കെത്ര കുളം കണ്ടിരിക്കുന്നു)



Don't want, don't want thinking, climbing on the head & jumping.

( വേണ്ട , വേണ്ട എന്ന് വിചാരിക്കുമ്പോ തലയില്‍ കേറി ചാടുന്നു)



Stick gave, beating got.

(വടി കൊടുത്തു അടി വാങ്ങി)



No Grass will walk here.

(ഇവിടെ ഒരു പുല്ലും നടക്കില്ല)

Friday, July 11, 2008

പ്രണയം

(ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്‌ മുഴുവനും എന്റെ കാഴ്ചപ്പാടുകള്‍ മാത്രം, തല്ലാന്‍ ആരും വരല്ലേ.)


എന്താണ് പ്രണയം ? അതിനെ എങ്ങിനെ വിവരിക്കാനകും ? ഒരുപാടു പേര്‍ പ്രണയിക്കാറുണ്ട് എന്നാല്‍ വളരെ കുറച്ചു മാത്രം അതില്‍ വിജയിക്കുന്നു, സന്തോഷം കണ്ടെത്തുന്നു. ഇതുവരെ പ്രണയിച്ചവരോ, പ്രണയം പോളിഞ്ഞവരോ ആരും തന്നെ പ്രണയം എന്ന ഒരു അനുഭൂതിയെക്കുറിച്ച് വിവരിച്ചുട്ടുണ്ടോ എന്ന് സംശയം. (ഇവിടെ ചിലപ്പോള്‍ നിങ്ങള്‍ക്കെന്നെ തിരുത്താന്‍ തോന്നും). ഞാന്‍ ഉദ്ദേശിച്ചത് പ്രണയിക്കുമ്പോള്‍ ഉള്ള അനുഭൂതി അല്ല, പ്രണയം എന്ന അനുഭൂതിയെക്കുറിച്ചാണ്. കുറച്ചു കൂടി വിശദമായി പറഞ്ഞാല്‍
love, love at first sight എന്ന പ്രതിഭാസത്തെ കുറിച്ചാണ് . എല്ലാവരും അവര്‍ പ്രണയിക്കുമ്പോള്‍ അനുഭവപ്പെട്ടത് വളരെ മനോഹരമായി വിവരിക്കാറുണ്ട്. എന്നാല്‍ പ്രണയം എന്നാല്‍ എന്ത്?


പ്രണയം അഥവാ love എന്നതിനെ ഇംഗ്ലീഷില്‍ infactuation, superficial feeling of liking എന്നൊക്കെ വിശേഷിപ്പിച്ചവരെ നമ്മള്‍ പുച്ഛിച്ചു കളിയാക്കി ഓടിച്ചു വിട്ടു. എന്നാല്‍ അവര്‍ പറഞ്ഞതു സത്യമല്ലേ ? ചിന്തിച്ചു നോക്കു‌ , നമ്മള്‍ ആദ്യമായി ഒരു ആണ്‍കുട്ടി / പെണ്കുട്ടിയെ കണ്ടാല്‍ എന്താണ് നമ്മടെ ഉള്ളില്‍ തോന്നുക. ആദ്യമായി കണ്ടപ്പോള്‍ തന്നെ അനുരാഗം - അത് തെറ്റാണ്. അങ്ങനെ ഒന്ന് ഇല്ല. നമ്മള്‍
ആദ്യമായി ഒരാളെ കാണുമ്പോള്‍ നമ്മള്‍ അയാളെ അല്ല ഇഷ്ടപ്പെടുന്നത്. പകരം അയാളുടെ / അവളുടെ സൌന്ദര്യം - അതും മുടി ചീകിയ രീതി അല്ലെങ്കില്‍ സംസാരിക്കുന്ന വിധം , ചിരിക്കുന്ന മുഖം,
മറ്റുള്ളവരോടുള്ള പെരുമാറ്റം എന്നിവയില്‍ ഏതെങ്കിലും ആണ് നമ്മളെ ആകര്ഷിക്കാറ്.


ഞാന്‍ പറഞ്ഞതു തെറ്റാണ് എന്ന് ചിലര്ക്ക് തോന്നാം, എന്നാല്‍ ശരിക്ക് ചിന്തിച്ചു നോക്കൂ, ആദ്യമായി നമ്മള്‍ ഒരാളെ കണ്ടാല്‍ നമുക്കു അയാളെ അല്ല അവരുടെ ഏതോ സ്വഭാവ ഗുണങ്ങളില്‍ എന്തോ ഒന്ന് - ഇതാണ് നാം ഇഷ്ടം എന്ന് പറയുന്നതു. ഈ ഇഷ്ടം നമ്മളെ അവരില്‍ ഉള്ള മറ്റു ഗുണങ്ങളെ (പ്രണയ സമയത്തു ഗുണങ്ങള്‍ മാത്രമെ നാം കാണു‌) കാണാനും അവരെ കൂടുതല്‍ ഇഷ്ടപ്പെടാനും തോന്നിപ്പിക്കുന്നു. ഓരോ ദിവസവും അവന്‍ / അവള്‍ അണിയുന്ന വസ്ത്രം, ചിരി, നടപ്പ്, ഭാവം etc ഇതാണ് നമ്മളെ അവരുമായി അടുപ്പിക്കുനത്. ചുരുക്കത്തില്‍ ഒരാളുടെ യഥാര്ത്ഥ സ്വഭാവമോ, വ്യക്തിത്വമൊ അല്ല മറിച്ച് ചില പുറം പൂച്ചുകളില്‍ ആണ് നമ്മള്‍ എല്ലാവരും പലപ്പോഴും മയങ്ങാറ്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ പ്രണയിക്കുന്നവര്‍ കല്യാണം കഴിച്ചു കഴിയുമ്പോള്‍ മറ്റു സ്വഭാവ ഗുണഗണങ്ങള്‍ കാണുമ്പോള്‍ സ്വരച്ചേര്‍ച്ച ഉണ്ടാവുന്നത്.


ചിലപ്പോള്‍ എന്റെ തിയറി തെറ്റായിരിക്കാം, പക്ഷെ ഞാന്‍ മനസ്സിലാക്കിയിടത്തോളം യാഥാര്ത്യ്വുമായി ബന്ധം ഇല്ലാത്ത പ്രണയം, അത് പ്രണയം തന്നെയോ ?


Love without reality is a misnomer,
rather than being Love, then its called not love, but an infactuation.



To prove my theory further, there was a study some time back regarding sales people - and it was found out that you buy from a particular sales man not because you like the product (product liking is a constituting factor but is not the final decisive factor), but b'z you like the sales man - how he talked with you, showed care and how he presented the product to you. So you see, you get a liking to the person rather than the product.

Tuesday, July 8, 2008

കടങ്കഥ / പാചകം

ഒരു നുള്ള് കടങ്കഥയും രുചിക്ക് കുറച്ചു ചേരുവകളും കൂടി ചേര്‍ന്നാല്‍ ഇന്നത്തെ പാചകവിധി തയ്യാറായി. താഴെ പറയുന്നതില്‍ കുറച്ചൊക്കെ കാര്യവും പിന്നെ കുറച്ചു ഇറക്കലും ഉണ്ടേ ........

വേണ്ട ചേരുവകള്

‍അടി പാറ നടു വടി മീതെ കുട - 1/2 കിലോ
ഇട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മൊട്ട - 1 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീ സ്പൂണ്‍
വെളിച്ചെണ്ണ ( അത് തന്നെ വേണം, ഇന്നലെ ഒരു ടേസ്റ്റ് ഒക്കെ കിട്ടൂന്നെ) - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് , കുരുമുളക് പൊടി - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യമായി അടി പാറ നടു വടി മീതെ കുട തൊലിയും അഴുക്കും ഒക്കെ കളഞ്ഞു നല്ലവണ്ണം കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് അത് ചെറിയ കഷ്ണങ്ങള്‍ ആയി മുറിക്കുക. ഈ കഷ്ണങ്ങള്‍ എല്ലാം ഒരു കുക്കറില്‍ ഇട്ടു വേവിക്കുക. വെന്ത അടി പാറ നടു വടി മീതെ കുട കഷണങ്ങള്‍ വാങ്ങി മാറ്റി വെക്കുക. കുറച്ചൊന്നു ആറ്ട്ടെന്നെ. അടുത്തതായി ഒരു നോണ്‍ സ്റ്റിക് പാന്‍ അടുപ്പത്ത് വെക്കുക. അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാല്‍ - ചേട്ടാ ചൂടാവല്ലേ ഇപ്പൊ തരാം എന്ന് പറഞ്ഞു ഇട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മൊട്ട അതിലേക്ക് ഇടുക. ഒന്നു പൊട്ടും പിന്നെ ഒന്നു ചീറ്റും. കു‌ടുതല്‍ കളിച്ചാല്‍ ഒരു സ്പൂണ്‍ എടുത്തിട്ട് നാല് ഞെരട് കൊടുത്താല്‍ ക്ലീന്‍ ഔട്ട്.

ഇങ്ങനെ മൂത്ത് കിടക്കുന്ന ഇങ്ങോട്ട് വേണം നേരെത്തെ വാങ്ങി വെച്ച (ഇപ്പം ആറിപ്പോയ) അടി പാറ നടു വടി മീതെ കുട കഷ്ണങ്ങള്‍ ചേര്ക്കുക. നല്ലോണം ഒന്നു ഇളക്കിക്കോളൂ അടിക്കു പിടിക്കണ്ട. മഞ്ഞള്‍ പൊടി (ഒരു മഞ്ഞ കളര്‍ കിട്ടാന്‍ വേണ്ടി മാത്രം) പിന്നെ രുചിക്ക് വേണ്ട ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്താല്‍ സംഗതി തയ്യാര്‍. ഇടക്ക് വേണമെങ്കില്‍ പൊക്കിളില്‍ തൊട്ടാല്‍ ഇളിച്ചു കാണിക്കുന്ന സാധനം എടുത്തു ഒന്നു അടിച്ച് നോക്കണം. എല്ലായിടത്തും ചേരുവകളെല്ലാം എത്തിയുട്ടുണ്ടോ എന്ന് വെട്ടത്തില്‍ നോക്കുന്നതാ നല്ലത്.

ചൂടോടെ വിളമ്പാം , ചൂടില്ലതെയും വിളമ്പാം. ചായയുടെ കൂടെയും അല്ലാതെയും തിന്നാം. ഉണ്ടാക്കിയത് കൊള്ളില്ല എങ്കില്‍ ചിലപ്പോള്‍ ആയിരം പോലീസുകാര്‍ക്ക് ഒരു ബെല്‍റ്റ്‌ - ന് അടി കൊണ്ടെന്നിരിക്കും. അതൊക്കെ ഇതു ഉണ്ടാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവരുടെ വിധി. ഞാന്‍ അതിന് ഉത്തരവാദി ആയിരിക്കുന്നതല്ല. പാചകം നന്നായാല്‍ കമന്റ് ഇട്ടു അറിയിക്കുമല്ലോ. ഇനി ഞാന്‍ അടുക്കളയിലേക്കു കയറട്ടെ ഇല്ലെങ്കില്‍ എനിക്കായിരിക്കും പെട കിട്ടുക.

നജദ് റെസ്റ്റോറ്ന്റ്റ്






































ഒരു നല്ല രസമുള്ള സ്ഥലം. സൗദി അറേബ്യയിലെ റിയാദിലാണ് ഈ ഹോട്ടല്‍. പഴയ സൗദി അറബ് സ്റ്റൈലില്‍ നിര്‍മിച്ച ഈ ഹോട്ടല്‍ വളരെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാറുണ്ട്. യഥാര്‍ത്ഥ സൗദി ഭക്ഷണങ്ങള്‍ ആയ കബ്സ, സലീക്ക് (ചോറും പാലും കൂടി വേവിച്ചത്) എന്നിവ ഇവിടെ ലഭ്യമാണ്.

ബുഫെ എന്ന Buffet

ഒരു ഉഗ്രന്‍ ബുഫേ. ഞാന്‍ ഉണ്ടാക്കിയത് അല്ല. ഒരു നല്ല ലിങ്ക് കണ്ടപ്പോള്‍ ഇടാം എന്ന് വിചാരിച്ചു.
എല്ലാവരും വരുക തിന്നുക. ദഹിക്കാതെ പോകട്ടെ !!!





http://flashificator.com/1/BlueMoon/Buffet/Buffet.html

Monday, July 7, 2008

മദ്യം എന്ന വിഷം






മെയിലില്‍ കിട്ടിയത്. കുടിയന്മാരാണ് ബ്ലോഗ് എഴുത്തുകാര്‍. വിഷം ഇനിയും പരക്കട്ടെ

Sunday, July 6, 2008

ഒരു മഴക്കാലത്തിന്റ്റെ ഓര്‍മയ്ക്ക്

ഇതു ഒരു പഴയ ഓര്‍മയാണ്. വളരെ കാലങ്ങള്‍ക്കു മുമ്പ് എന്റെ കുട്ടികാലത്ത് നടന്ന ചില സംഭവങ്ങള്‍ ആണ് ഇതിന് പ്രചോദം. അന്ന് അവധിക്കാലത്ത് ഞങ്ങള്‍ കൊച്ചിയില്‍ അച്ഛന്ടെ വീട്ടിലാണ്‌ പോവുക. അന്ന് കൊച്ചി ഇപ്പോളത്തെ കൊച്ചി അല്ല. മരങ്ങള്‍, മൊട്ട കുന്നുകള്‍, പൊട്ട കിണറുകള്‍, ഒരു തോട് ഇത്രയും ഞങ്ങളുടെ വീടിന്ടെ അടുത്ത് തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് മരങ്ങള്‍ ഇല്ല, മൊട്ടക്കുന്ന്ഇപ്പോള്‍ സ്കൈ ലൈന്‍ വില്ല, ഹില്‍ ടോപ്പ് അപ്പര്‍ത്മെന്റ്റ് എന്നീ വന്‍ മണിമാളികകള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു.
ഇന്നിവിടെ ഒരു തുണ്ട് മണ്ണ് വേണമെങ്കില്‍ അടിവസ്ത്രം വരെ പണയം വെച്ചാലും കിട്ടില്ല. തോട് ഇപ്പോള്‍ അഴുക്കു ചാല്‍ ആയി മാറിയിരിക്കുന്നു.

ഞങ്ങള്‍ താമസിച്ചുരുന്ന വീട് ഒരു പറമ്പിന്റ്റെ നടുക്കായിരുന്നു. പറമ്പ് നമ്മടെ അല്ല എന്നാല്‍ പറമ്പിലെ എല്ലാ വസ്തുക്ക്കളും ഞങ്ങള്‍ കുട്ടികളുടെതായിരുന്നു. ഈ പറമ്പിന്റ്റെ മൂലയില് ഒരു മാവ് ഉണ്ട്. വളരെ ഉയരത്തിലും നല്ല ഒത്ത വണ്ണവും ഒക്കെ ആയ ഒരു മാവ്. കയറാന്‍ വളരെ ബുദ്ധിമുട്ടാണ് കാരണം അടിയില്‍ എങ്ങും പിടിച്ചു കയറാന്‍ ഉള്ള ശിഖരങ്ങലോ മറ്റും ഇല്ലായിരുന്നു. ചപ്പാ മാങ്ങാ എന്ന് അന്ന് കുട്ടികള്‍ ഇതിനെ വിളിച്ചിരുന്നു , കാരണം ഈ മാങ്ങാ ചപ്പിയാണ് കഴിക്കുക്ക. ചെറിയ മാങ്ങാ പക്ഷെ ഒന്നു ഉരുട്ടിയാല്‍ പിന്നെ മൊത്തം നീരാണ്. മാങ്ങയുടെ അടിവശം ഒന്നു കടിച്ചു പിന്നെ ചപ്പി തുടങ്ങുകയായി.
മഴക്കാലത്താണ് , ഒരു ഏപ്രില്‍ - മേയ് മാസങ്ങളില്‍ ആണ് ഈ മാവില്‍ മാങ്ങാ നിറയുക.

അന്നും ഇന്നും മാങ്ങാ എന്നാല്‍ എനിക്ക് വലിയ വീക്നെസ്സാ. അങ്ങനെ ഒരു മഴക്കാലത്ത് കുട്ടികളുടെ കൂടെ ഞാനും മാങ്ങാ പെറുക്കാന്‍ ഓടി. മഴ തുടങ്ങുന്നതിനു മുന്പേ ഉള്ള കോള് തുടങ്ങുമ്പോള്‍ തന്നെ എല്ലാവരും മാവിന്റെ പരിസരത്തായി എത്തി ചേരും. നല്ല കാറ്റും ചാറ്റല്‍ മഴയും കൂടി ഉണ്ടെങ്കില്‍ സംഗതി കേമം ആയി. പിന്നെ അവിടെ ഉഗ്രന്‍ ഇടിയാണ് നടക്കുക. കയറി മാങ്ങാ പറിക്കാന്‍ കഴിവുള്ള ഒരുവനും ഒരുത്തിയും ഇല്ലാത്തതു കൊണ്ടു, എല്ലാവര്ക്കും കാറ്റും കോളും തന്നെ ശരണം. കാറ്റില്‍ ആടി വീഴുന്ന മാങ്ങ പെറുക്കാന്‍ പിന്നെ നെട്ടോട്ടം ആണ്. കുട്ടികള്‍ എല്ലാം തലങ്ങും വിലങ്ങും ഓടുന്നു. അന്ന് ഞാനും ഓടി. മുകളില്‍ നോക്കിയാണ് ഓട്ടം. വീഴുന്ന മാങ്ങാ കൈയ്യീ തന്നെ പിടിക്കണം എന്ന വാശിയില്‍ ഞാന്‍.
അതെ വാശിയില്‍ താനേ അയല്‍പക്കത്തെ ചെക്കന്‍. പക്ഷെ ഞങ്ങള്‍ രണ്ടും വരുന്നതോ എതിര്‍ ദിശയില്‍ നിന്നും. ഇതൊന്നും അറിയാതെ ഓടിവരുന്ന ഞങ്ങള്‍ക്ക് എന്ത് പറ്റി എന്ന് ഊഹിക്കമല്ലൊ.

നെറ്റിയില്‍ മുഴ, കൈയ്യിലെ തൊലി, മേലാകെ വേദന എന്നിവ അവസാനം ബാക്കി. പക്ഷെ എന്നിട്ടും അന്നത്തെ മാങ്ങക്ക് നല്ല രുചി ആയിരുന്നു. ഇന്ന് ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി മാങ്ങാ വാങ്ങുന്നു, പൂളി മക്കള്കും കൊടുക്കുന്നു. എന്റെ കുട്ടികള്‍ മാവ് കണ്ടിട്ടുണ്ടോ എന്തോ ? കണ്ടാലും ഇന്ന് അതുപോലെ ഓടാനോ പെറുക്കാനോ നമ്മള്‍ വിടുമോ ? വിട്ടാലും കു‌ട്ടുകാര്‍ എവിടെ, ഓടാന്‍ സ്ഥലം എവിടെ ? എല്ലാം നമുക്കു ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.

ഓര്‍മകളും മുറിപ്പാടുകളും മാത്രം ബാക്കി.

Tuesday, July 1, 2008

പുതിയതയി ആരംഭികുന്നു.

കഴിയുന്നതും എല്ലാ ദിക്കിലും വിഷം പരത്തുക എന്ന നല്ല വിചരം മാ‍ത്രം.

എല്ലവരും വായിക്കുമെന്നും സഹകരിക്കുമെന്നും വിചാരിക്കുന്നു.

വിഷം.