(ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്നത് മുഴുവനും എന്റെ കാഴ്ചപ്പാടുകള്‍ മാത്രം, തല്ലാന്‍ ആരും വരല്ലേ.)
എന്താണ് പ്രണയം ? അതിനെ എങ്ങിനെ വിവരിക്കാനകും ? ഒരുപാടു പേര്‍ പ്രണയിക്കാറുണ്ട് എന്നാല്‍ വളരെ കുറച്ചു മാത്രം അതില്‍ വിജയിക്കുന്നു, സന്തോഷം കണ്ടെത്തുന്നു. ഇതുവരെ പ്രണയിച്ചവരോ, പ്രണയം പോളിഞ്ഞവരോ ആരും തന്നെ പ്രണയം എന്ന ഒരു അനുഭൂതിയെക്കുറിച്ച് വിവരിച്ചുട്ടുണ്ടോ എന്ന് സംശയം. (ഇവിടെ ചിലപ്പോള്‍ നിങ്ങള്‍ക്കെന്നെ തിരുത്താന്‍ തോന്നും). ഞാന്‍ ഉദ്ദേശിച്ചത് പ്രണയിക്കുമ്പോള്‍ ഉള്ള അനുഭൂതി അല്ല, പ്രണയം എന്ന അനുഭൂതിയെക്കുറിച്ചാണ്. കുറച്ചു കൂടി വിശദമായി പറഞ്ഞാല്‍
love, love at first sight എന്ന പ്രതിഭാസത്തെ കുറിച്ചാണ് . എല്ലാവരും അവര്‍ പ്രണയിക്കുമ്പോള്‍ അനുഭവപ്പെട്ടത് വളരെ മനോഹരമായി വിവരിക്കാറുണ്ട്. എന്നാല്‍ പ്രണയം എന്നാല്‍ എന്ത്?
പ്രണയം അഥവാ love എന്നതിനെ ഇംഗ്ലീഷില്‍ infactuation, superficial feeling of liking എന്നൊക്കെ വിശേഷിപ്പിച്ചവരെ നമ്മള്‍ പുച്ഛിച്ചു കളിയാക്കി ഓടിച്ചു വിട്ടു. എന്നാല്‍ അവര്‍ പറഞ്ഞതു സത്യമല്ലേ ? ചിന്തിച്ചു നോക്കു , നമ്മള്‍ ആദ്യമായി ഒരു ആണ്‍കുട്ടി / പെണ്കുട്ടിയെ കണ്ടാല്‍ എന്താണ് നമ്മടെ ഉള്ളില്‍ തോന്നുക. ആദ്യമായി കണ്ടപ്പോള്‍ തന്നെ അനുരാഗം - അത് തെറ്റാണ്. അങ്ങനെ ഒന്ന് ഇല്ല. നമ്മള്‍
ആദ്യമായി ഒരാളെ കാണുമ്പോള്‍ നമ്മള്‍ അയാളെ അല്ല ഇഷ്ടപ്പെടുന്നത്. പകരം അയാളുടെ / അവളുടെ സൌന്ദര്യം - അതും മുടി ചീകിയ രീതി അല്ലെങ്കില്‍ സംസാരിക്കുന്ന വിധം , ചിരിക്കുന്ന മുഖം,
മറ്റുള്ളവരോടുള്ള പെരുമാറ്റം എന്നിവയില്‍ ഏതെങ്കിലും ആണ് നമ്മളെ ആകര്ഷിക്കാറ്.
ഞാന്‍ പറഞ്ഞതു തെറ്റാണ് എന്ന് ചിലര്ക്ക് തോന്നാം, എന്നാല്‍ ശരിക്ക് ചിന്തിച്ചു നോക്കൂ, ആദ്യമായി നമ്മള്‍ ഒരാളെ കണ്ടാല്‍ നമുക്കു അയാളെ അല്ല അവരുടെ ഏതോ സ്വഭാവ ഗുണങ്ങളില്‍ എന്തോ ഒന്ന് - ഇതാണ് നാം ഇഷ്ടം എന്ന് പറയുന്നതു. ഈ ഇഷ്ടം നമ്മളെ അവരില്‍ ഉള്ള മറ്റു ഗുണങ്ങളെ (പ്രണയ സമയത്തു ഗുണങ്ങള്‍ മാത്രമെ നാം കാണു) കാണാനും അവരെ കൂടുതല്‍ ഇഷ്ടപ്പെടാനും തോന്നിപ്പിക്കുന്നു. ഓരോ ദിവസവും അവന്‍ / അവള്‍ അണിയുന്ന വസ്ത്രം, ചിരി, നടപ്പ്, ഭാവം etc ഇതാണ് നമ്മളെ അവരുമായി അടുപ്പിക്കുനത്. ചുരുക്കത്തില്‍ ഒരാളുടെ യഥാര്ത്ഥ സ്വഭാവമോ, വ്യക്തിത്വമൊ അല്ല മറിച്ച് ചില പുറം പൂച്ചുകളില്‍ ആണ് നമ്മള്‍ എല്ലാവരും പലപ്പോഴും മയങ്ങാറ്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ പ്രണയിക്കുന്നവര്‍ കല്യാണം കഴിച്ചു കഴിയുമ്പോള്‍ മറ്റു സ്വഭാവ ഗുണഗണങ്ങള്‍ കാണുമ്പോള്‍ സ്വരച്ചേര്‍ച്ച ഉണ്ടാവുന്നത്.
ചിലപ്പോള്‍ എന്റെ തിയറി തെറ്റായിരിക്കാം, പക്ഷെ ഞാന്‍ മനസ്സിലാക്കിയിടത്തോളം യാഥാര്ത്യ്വുമായി ബന്ധം ഇല്ലാത്ത പ്രണയം, അത് പ്രണയം തന്നെയോ ?
Love without reality is a misnomer,
rather than being Love, then its called not love, but an infactuation.
To prove my theory further, there was a study some time back regarding sales people - and it was found out that you buy from a particular sales man not because you like the product (product liking is a constituting factor but is not the final decisive factor), but b'z you like the sales man - how he talked with you, showed care and how he presented the product to you. So you see, you get a liking to the person rather than the product.
Subscribe to:
Post Comments (Atom)


12 comments:
ഊം..പറഞ്ഞതില്‍ വാസ്തവം ഇല്ലാതില്ല കേട്ടോ...എന്നാല്‍ പുറം പൂച്ചില്‍ മയങ്ങാതെയുള്ള സ്നേഹവും ഉണ്ടല്ലോ..അല്ലെ?
പിന്നെ ee word verification ഒന്നു ഒഴിവാക്കിയാല്‍ നന്നായിരുന്നു..
പ്രോത്സാഹനത്തിനും കമന്റിനും വളരെ നന്ദി. കുറച്ചു കൂടി നന്നായി എഴുതാന്‍ ശ്രമിക്കാം. തുടക്കമായത് കൊണ്ടു പൊറുക്കുമല്ലോ.
പുറം പൂച്ചില്‍ മയങ്ങാതെ സ്നേഹം ഉണ്ട് എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. laws of attraction are still the same. തുടക്കത്തില്‍ എങ്ങനെ ആണെങ്കിലും ഒന്നടുക്കണ്ടേ ? അതിന് ആദ്യം പുറം പൂച്ച് തന്നെ ശരണം. എന്റെ തിയറി ചിലപ്പോള്‍ തെറ്റാകാം.
word verification കുറിച്ചു പറഞ്ഞതു എനിക്ക് മനസ്സിലായില്ല. സ്മിത എന്താണ് ഉദ്ദേശിച്ചത് ?
വിഷം? പറയുന്നത് പ്രണയത്തെക്കുറിച്ചും!!!.പ്രണയിച്ചു നോക്കിയിട്ടുണ്ടോ? വേദനയെന്ന അനുഭവത്തെ വിശദീകരിക്കാമോ നിങള്‍ക്ക്? ഒരു നി ര്‍ വ്വചനത്തിനും ഒറ്റ വാക്കിനും ഒന്നും വഴങാത്ത എന്തൊക്കെയോ വികാരങളുടെ ഒരു കടലാണു പ്രണയം.ഓരോ പ്രണയവും വേദനയാണു.ഒക്ടോവിയാ പാസ് പ്രണയം സമരമാണെന്നു പാടി.അത് കസവുടുപ്പിട്ട രതിയാണെന്നു എം.ആര്‍.ബി. പ്രണയത്തിനൊരര്‍ത് ഥാന്തരന്യാസമുണ്ടോ എന്നു ഡി.വിനയചന്ദ്രന്‍.ഒരു പ്രത്യേക വ്യക്തിയുടെ ഒരു നോട്ടം ശബ്ദത്തിന്റ് ഒരു ചീളു, ഒരു സ്പര്‍ശം ഇതെല്ലാം മറ്റൊരാളെ പനി പിടിപ്പിക്കും വിധം തീവ്രതരമായി തീരുന്നതെന്തു കൊണ്ടാവണം? പ്രണയം എന്താണെന്നു ഭാഷയിലോ പ്രണയത്തിന്റെ തന്നെ കേവലതയിലോ അല്ല തിരയേണ്ടത്. അമ്പുകൊണ്ടു മുറിഞു തൂങിയ പ്രണയിയുടെ ഹൃദയത്തിലാണു.
ജയചന്ദ്രന്‍ നെരുവമ്പ്രം
റിയാദ്.
എന്റെ തിയറി തെറ്റാകാം എന്ന് ഞാന്‍ പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ച് ഒരുപാടുപേര്‍ ഒരുപാട് പറഞ്ഞിട്ടുണ്ട്. ശരിയായിരിക്കാം. ഞാന്‍ എന്റെ അഭിപ്രായം മാത്രം എഴുതി. "അന്ന് നിന്നെ കണ്ടത്തില്‍ പിന്നെ അനുരാഗം എന്തെന്ന് ഞാന്‍ അറിഞ്ഞു , അതിലുള്ള വേദന ഞാന്‍ അറിഞ്ഞു" എന്നൊക്കെ സിനിമയില്‍ പാടാം. വേദന ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ആ വേദന പ്രണയം കൊണ്ടാണോ ? അതോ ആഗ്രഹിച്ചത് കിട്ടാത്ത മനസ്സിന്റെ ചാപല്യം മാത്രമോ ? ജയചന്ദ്രന്‍ ചേട്ടാ..പ്രണയിച്ചവര്‍ക്കെ പ്രണയത്തെക്കുറിച്ച് എന്തെങ്ങിലും പറയാന്‍ സാധിക്കൂ. ഞാന്‍ വിവരിച്ചത് മനസ്സിന്റെ ചാപല്യമായി കണ്ടു നോക്കൂ.
കുറെയൊക്കെ ശരിയാണ്.
[സ്മിതേച്ചി word verification എന്നു പറഞ്ഞത് കമന്റ് ഇടുമ്പോള്‍ താഴെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ചോദിയ്ക്കുന്നില്ലേ? അതാണ്. അത് ഒഴിവാക്കിയാല്‍ കമന്റിടുന്നവര്‍ക്ക് സൌകര്യമായിരിയ്ക്കും. ബ്ലോഗിലെ കമന്റ് സെറ്റിങ്ങ്‌സില്‍ ഈ option disable ചെയ്യാന്‍ കഴിയും]
പ്രിയ ----,
വിഷം എന്ന വാക്കുച്ചരിയ്ക്കാന്‍ എന്തോ വിഷമം പോലെ.മണ്ണും വിണ്ണും പെണ്ണും ആണും അവരുടെ മനസ്സും എല്ലാം വിഷം തീണ്ടി നീലിച്ചു കിടക്കുന്ന ഒരു കാലത്ത്, അരുതായ്മകള്‍ പേമാരി പെയ്യുന്ന ഈ കെട്ട വര്‍ത്തമാനത്തിലിരുന്നുകൊണ്‍ട്,ഒരു ബ്ലോഗര്‍, അതും ഒരു യുവ ബ്ലോഗര്‍ (മുപ്പത്തിയെട്ടുകാരനായ എന്നെ ചേട്ടാ എന്നു വിളിക്കുന്ന ഒരാള്‍ തീര്‍ച്ചയായും വിഷം തീണ്ടാത്ത യൗവ്വന തീഷ്ണതയിലാവണം.) വിഷം എന്നു സ്വയം നാമകരണം ചെയ്യുമ്പോള്‍,അതിലെന്തോ ഒരു വല്ലായ്മ തോന്നുന്നു.അതെന്തായാലും പ്രണയമാണു നമ്മുടെ വിഷയം.നിങളുടെ അഭിപ്രായം തീര്‍ച്ചയായും മാനിച്ചു കൊണ്ടു തന്നെ പറയട്ടെ, അതു വസ്തുതാപരമല്ല.കാരണം, എന്തെങ്കിലും കിട്ടുക എന്നത് പ്രണയത്തിലെ ഒരു ഉപാധിയല്ല.നമ്മുടെ ഉള്ളിന്റെ ഉള്ളിലെ സൂക്ഷ്മ തലങളെ അവിടെ നമുക്കു മാത്രമായി അനുഭവപ്പെടുന്ന വൈകാരിക തരംഗങളെ മറ്റൊരാള്‍ക്കുകൂടി പിടിച്ചെടുക്കാന്‍ കഴിയുന്നുണ്‍ടെങ്കില്‍ അയാള്‍ നിങളെ അറിയുന്നുവെന്നു സാരം.പ്രകൃതി ദത്തമായ ആകര്‍ഷണീയത പരസ്പരം ഉള്ളടങിയിട്ടുള്ളതിനാല്‍ ആണിനും പെണ്ണിനുമിടയിലാണിതു കൂടുതലായും സംഭവിയ്ക്കുന്നതെന്നു മാത്രം.പിന്നെ, പ്രണയം എന്ന അനുഭവത്തെ നിങള്‍ക്കു ഒന്നുകൊണ്ടും പൂര്‍ണ്ണമായി ആവിഷ്ക്കരിയ്ക്കന്‍ കഴിയില്ല.മാര്‍ക്കേസിന്റെ കോളറാ കാലത്തെ പ്രണയം വായിച്ചിട്ടുണ്ടോ എന്നറിയില്ല, എഴുത്തിന്റെ ആ കുലപതിയ്ക്കു പോലും പ്രണയം ആവിഷ്ക്കരിക്കുമ്പോള്‍ പിഴച്ചു പോകുന്നതായിട്ടാണു എനിയ്ക്കു തോന്നിയിട്ടുള്ളത്.എന്തായലും പ്രണയം അനുഭവിച്ചു തന്നെ അറിയേണ്ട തികച്ചും വൈയക്തികമായ ഒരനുഭവമാണു.വേദന പോലെ, ആനന്ദം പോലെ, രതി പോലെ.. തികച്ചും സ്വകാര്യമായ ഒന്നു.
ജയചന്ദ്രന്‍ നെരുവമ്പ്രം.
ശ്രീ ചേട്ടാ വളരെ നന്ദി. കമന്റിനും word verification സംഭവം പറഞ്ഞുതന്നതിനും. സ്മിതചേച്ചീ അത് disable ചെയ്തിട്ടുണ്ടേ.
ജയചന്ദ്രന്‍ ചേട്ടന്‍ എന്നെ വിടാനുള്ള ഭാവമില്ല.
ആദ്യമായി വിഷം എന്ന പേര്. അത് ഒരു പേര് മാത്രം ആണ്. എന്റെ യാതൊന്നും അതില്‍ പ്രതിഫലിക്കുന്നില്ല. സ്വന്തം നാമധേയത്തില്‍ ബ്ലോഗ് ചെയ്യാന്‍ ഒരു മടി. എഴുതുന്നത് കൊള്ളാതെ പോയാലോ എന്ന ഭയം. എഴുത്തുകാരുടെ തൂലിക നാമം പരിപാടിയിലേക്ക് ഞാനും അങ്ങ് കൂടി.
ഒരു പോയിന്റില്‍ ഞാന്‍ ചേട്ടനെ എതിര്‍ക്കുന്നു.
"എന്തെങ്കിലും കിട്ടുക എന്നത് പ്രണയത്തിലെ ഒരു ഉപാധിയല്ല" എപ്പോഴും നാം എന്തെങ്ങിലും പ്രതീക്ഷിക്കാറുണ്ട്. സ്വന്തം സ്വാര്‍ഥത. സ്നേഹം, ഒരു നോട്ടം, ഒരു പുഞ്ചിരി എന്ത് പ്രതീക്ഷിച്ചാലും അത് സ്വന്തം സ്വാര്‍ഥതക്ക് വേണ്ടി മാത്രമല്ലേ, നാം അവ ആഗ്രഹിക്കാറ് ?. ഒന്നും പ്രതീക്ഷിക്കാതെ ആരും ഒന്നും ചെയ്യാറില്ല.
പ്രകൃതി ദത്തമായ ആകര്‍ഷണീയത പുരാതനം. ഇത് ഇരുപതാം നുറ്റാണ്ട്. സ്വവര്‍ഗ രതിക്കാരുടെയും, മറ്റു പറയാന്‍ കൊള്ളാത്തവരുടെയും കാലം. അവരുടെ പ്രണയത്തെ നാം എന്ത് വിളിക്കും ?മാര്‍ക്കസിന്റെ കോളറ ഈ നുറ്റാണ്ടീന്റ്റെ കഥ അല്ല.
നമ്മള്‍ എല്ലാവരും യഥാസ്ഥിതികരാണ്. നാം ജീവിക്കുന്ന സമൂഹം നമ്മുടെ സാമൂഹ്യ സ്ഥിതി എന്നീ കണ്ണുകളിലൂടെ ഇത് കണ്ടാല്‍ ജയചന്ദ്രന്‍ ചേട്ടന്‍ പറഞ്ഞതു സത്യമാവാം. അല്ലാതെ ചിന്തിച്ചു നോക്കൂ.
"എപ്പോഴും നാം എന്തെങ്ങിലും പ്രതീക്ഷിക്കാറുണ്ട്. സ്വന്തം സ്വാര്‍ഥത. സ്നേഹം, ഒരു നോട്ടം, ഒരു പുഞ്ചിരി എന്ത് പ്രതീക്ഷിച്ചാലും അത് സ്വന്തം സ്വാര്‍ഥതക്ക് വേണ്ടി മാത്രമല്ലേ, നാം അവ ആഗ്രഹിക്കാറ് ?. ഒന്നും പ്രതീക്ഷിക്കാതെ ആരും ഒന്നും ചെയ്യാറില്ല."ഈ വാദം നാം വലിയൊരു തലത്തില്‍ ചര്‍ച്ചയ്ക്കെടുക്കേണ്ട് ഒന്നാണു.ഇവിടെ അതിനുള്ള സ്ഥല പരിമിതിയുണ്ട്.എങ്കിലും ഒന്നു പറയാം.നിങള്‍ ഉന്നയിച്ച ഈ വാദം എവിടെയും പ്രയോഗിക്കാവുന്നതും മനുഷ്യ ബന്ധങളെയാകെ സ്വാര്‍ത്ഥതയുടെ ആകെ തുകയായി കാണാന്‍ പ്രേരിപ്പിയ്ക്കുന്ന അമാനവികമായൊരാശയത്തെ പിന്‍ പറ്റുന്നതുമാണു.എഴുത്തുകാര്‍ എന്നും ശ്രമിക്കേണ്ടത്, നില നില്‍ക്കുന്ന അവസ്ഥയെ മാനവീകരിക്കാനാണു അല്ലാതെ തിരിച്ചല്ല.
"പ്രകൃതി ദത്തമായ ആകര്‍ഷണീയത പുരാതനം. ഇത് ഇരുപതാം നുറ്റാണ്ട്. സ്വവര്‍ഗ രതിക്കാരുടെയും, മറ്റു പറയാന്‍ കൊള്ളാത്തവരുടെയും കാലം. അവരുടെ പ്രണയത്തെ നാം എന്ത് വിളിക്കും ?മാര്‍ക്കസിന്റെ കോളറ ഈ നുറ്റാണ്ടീന്റ്റെ കഥ അല്ല."
ഇവിടെയും വസ്തുതകള്‍ ശരിയാവുന്നില്ലല്ലോ കുട്ടീ.പ്രകൃതി ദത്തമായ ആകര്‍ഷണീയതയ്ക്കു പുരാതനമെന്നോ ആധുനികമെന്നോ വര്‍ഗ്ഗീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.ഇതു ഇരുപതല്ല, ഇരുപത്തിയൊന്നാം നൂറ്റാണ്ടാ.സ്വവര്‍ഗ്ഗ രതിയും പറയാന്‍ കൊള്ളയ്മയുമൊക്കെ ഈ നൂറ്റാണ്‍റ്റിന്റെ പ്രത്യേകതയാണെന്നു കരുതിയോ വിഷം? (തൂലികാ നാമമായാലും എന്തു പേരുമാകാമെന്നു കരുതുന്നത് ശരിയാണോ?) പൗരാണിക ഗ്രന്ഥങള്‍ മുതല്‍ വേദ ഗ്രന്ഥങള്‍ വരെ സ്വവര്‍ഗ്ഗ രതിയെ പറ്റി പരാമ ര്‍ശിക്കുന്നുണ്ട്.പൗരാണിക ഗ്രീസിലെ ഒരു നഗരത്തിന്റെ പേരില്‍ നിന്നാണു 'ലസ്ബിയന്‍' എന്ന പേരു തന്നെ ഉല്‍ഭവിച്ചത്.അതൊന്നും ഈ കാലത്തിന്റെ മാത്രം പ്രത്യേകതയാണെന്നു പറയാന്‍ കഴിയില്ലെന്നര്‍ത്ഥം.
പിന്നെ, നാം യാഥാസ്ഥിതികരാണെന്ന വാദത്തോടു ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.പ്രണയം എന്ന പ്രതിഭാസത്തോട് നില നില്‍ക്കുന്ന സമൂഹവും അതിന്റെ സദാചാര മൂല്യ ബോധവും ഒരു വിട്ടു വീഴ്ചയുമില്ലാതെ ക്രൂരമായാണു നേരിടാറെന്നത് ഒരു സത്യം മാത്രമാണു.സാമൂഹ്യ നിര്‍മ്മിതമായ എല്ലാ മതിലുകളും പൊളിച്ചുകളയുകയും എല്ലാ അതിരുകളും മായ്ച്ചു കളയുകയും ചെയ്യുന്ന പ്രണയം, കപട സദാചാര വ്യവസ്ഥയുടെ മാമൂലുകളെ നിരാകരിക്കുന്നു. അതുകൊണ്ടാണു "രണ്ടു പേര്‍ ചുംബിച്ചാല്‍ ലോകം മാറുന്നു" എന്നൊക്കെ കവികള്‍ നിരീക്ഷിക്കുന്നത്.ഞാന്‍ ഏതായാലും വിഷം ഇറക്കിയിട്ടേ ഉള്ളൂ എന്ന ഭാവത്തില്‍ തന്നെയാണു.എന്നു വച്ചാല്‍ വിടാനുള്ള ഭാവമില്ല എന്നര്‍ത്ഥം.
ജയചന്ദ്രന്‍ നെരുവമ്പ്രം
എന്റെ പൊന്നു ജയചന്ദ്രന്‍ ചേട്ടാ ....എന്റെ ചെറിയ വിഷം അവിടെയിരിക്കട്ടെ. അതിറക്കിയാല്‍ പിന്നെ ഞാന്‍ ഞാനല്ലാതായിപ്പോകും.
എന്തായാലും ഞാന്‍ അടിയറവു പറയുന്നു. ഈ പോസ്റ്റ് ഇട്ടപ്പഴെ എനിക്കറിയാം ഇതൊരു വിവാദ വിഷയം ആണെന്ന്. ഇനിയും ഞാന്‍ നിര്‍ത്തിയില്ലെങ്ങില്‍ എന്റെ ഈ കുഞ്ഞു ബ്ലോഗില്‍ പോസ്റ്റിനെക്കാളും കമന്റ്റാവും കൂടുതല്‍ ഉണ്ടാവുക.
ജയചന്ദ്രന്‍ ചേട്ടന്റെ വചനങ്ങള്‍ എന്റെ കണ്ണ് തുറപ്പിച്ചു എന്ന് പറയാന്‍ കഴിയില്ല, എന്നാലും കൂടുതല്‍ ചിന്തിപ്പിച്ചു മനസ്സിനെ. ആ ചിന്തയില്‍ ഞാന്‍ തുടരാം. ഒരു നാള്‍ ചിലപ്പോള്‍ ചേട്ടന്റെ കാഴ്ചപ്പാട് ഞാനും കണ്ടെത്തി എന്നുവരാം. ഇനിയും നല്ല കമന്റ്റുക്ള്‍ ഇടുമല്ലോ.
സസ്നേഹം
വിഷം.
പ്രിയ വിഷം,
സം വാദങളിലും ചര്‍ച്ചകളിലും കീഴടങലോ കീഴടക്കലോ ഇല്ല.അല്ലെങ്കില്‍ അങിനെ പാടില്ല.പകരം ധാരണകളുടെ പങ്കു വയ്പു മാത്രമേ ഉള്ളൂ.പങ്കു വയ്ക്കുക എന്നതിനു പകരം ഒന്നു മറ്റൊന്നിനുമേല്‍ അല്ലെങ്കില്‍ ഒരാള്‍ മറ്റൊരാള്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്താന്‍ നടത്തുന്ന ശ്രമങളാണു വ്യക്തിയിലും സമൂഹത്തിലും സംഘര്‍ഷങള്‍ നിറയ്ക്കുന്നതിന്റെ പ്രധാന കാരണം.വിഷം റിയാദിലാണോ? ഏതായാലും നന്നായി എഴുതാന്‍ ശ്രമിയ്ക്കുക.ഒപ്പം വായിക്കാനും.എന്റെ അഭിപ്രായങളും വിമര്‍ശനങളും ഇനിയും ഉണ്ടാകും.വിഷം ഇറക്കി ഇല്ലാതാക്കാനല്ല, എഴുത്തിന്റെ കൂടിയ ഉയരങളിലേക്കു കൈ പിടിച്ചു നടത്താന്‍. ഇനിയും കാണാം.
സ്നേഹപൂര്‍വ്വം.
ജയചന്ദ്രന്‍ നെരുവമ്പ്രം.
പ്രിയ ജയചന്ദ്രന്‍ ചേട്ടാ,
ചേട്ടന്‍ പറഞ്ഞതു ശരി തന്നെ. ആരോഗ്യപരവും വിജ്ഞാനപ്രദവും ആയ സംവാദങ്ങള്‍ എപ്പോഴും നല്ലത് തന്നെ. എന്റെ അടിയറവു പറച്ചില്‍ സംവാദം നിര്‍ത്താന്‍ അല്ലായിരുന്നു. പകരം ഞാന്‍ എന്റെ അറിവില്ലായ്മ, അതാണ് അടിയറവു വെച്ചത്. The realization that you are more
knowledgable in matters of love more than me is what made me back off, sorry for typing in english in between. some times I can express myself more better in this language than in our own. പൊറുക്കുമല്ലോ.
ഞാന്‍ റിയാദില്‍ തന്നെ. തല്‍ക്കാലം മാളത്തില്‍ ഒളിച്ചു കഴിയുന്നു. പുറത്തിറങ്ങുന്ന ദിവസം നമുക്കു കാണാം, പരിചയപ്പെടാം. പ്രോത്സാഹനം ഇനിയും പ്രതീക്ഷിച്ചു കൊണ്ടു....
വിഷം.
സൂപ്പർ.
Post a Comment